സഫ എജ്യുക്കേഷന്‍ സെന്ററിനെതിരെയുള്ള റോഡ് തടസ്സപ്പെടുത്തിയെന്ന പ്രചരണം വ്യാജമെന്ന് സ്‌കൂള്‍ അധികൃതര്‍
Mar 16, 2016, 11:00 IST
കുറ്റിക്കോല്‍: (www.kasargodvartha.com 16.03.2016) കാഞ്ഞാനടുക്കം പട്ടികജാതി കോളനിയിലേക്കുള്ള റോഡ് സഫ എജ്യുക്കേഷന്‍ സെന്റര്‍ കമ്മിറ്റി തടസ്സപ്പെടുത്തിയെന്ന വാദം വ്യാജമെന്ന് സെക്രട്ടറി സുബൈര്‍ പടുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച് വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ കോമ്പൗണ്ട് ഗെയ്റ്റ് സ്ഥാപിച്ചിരുന്നത് സ്‌കൂളിന്റെ സ്വന്തം സ്ഥലത്താണ്. കാഞ്ഞാനടുക്കം പട്ടികജാതി കോളനിയിലേക്ക് കാഞ്ഞാനടുക്കം ബസ് വെയ്റ്റിംഗ് ഷെഡ്ഡിന്റെ കിഴക്ക് ഭാഗത്തുകൂടി നല്ല റോഡുണ്ട്. ഇതാരും തടഞ്ഞിട്ടില്ല. ഇതുകൂടാതെ അര്‍ത്തൂട്ടിപ്പാറ ജംഗ്ഷനില്‍ നിന്ന് കിഴക്ക് ഭാഗത്തേക്ക് മറ്റൊരു റോഡും ഉണ്ട്. കുറ്റിക്കോല്‍ ടൗണിലേക്ക് എളുപ്പമെത്താന്‍ സ്‌കൂള്‍ പരിസരവാസികള്‍ ഈ റോഡാണ് ഉപയോഗിക്കുന്നത്. ഇതും ആരും തടസ്സപ്പെടുത്തിയിട്ടില്ല.
പട്ടികജാതി വിഭാഗക്കാരുടെ റോഡ് സ്‌കൂള്‍ കമ്മിറ്റി തടസ്സപ്പെടുത്തിയെന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനു വേണ്ടി നടത്തുന്ന കുപ്രചരണം ആണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സ്‌കൂള്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
ഇതിനിടെ സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് സ്ഥാപിച്ചിരുന്ന ഗെയ്റ്റ് സാമൂഹിക ദ്രോഹികള്‍ തകര്‍ക്കുകയും സാധന സാമഗ്രികള്‍ മോഷണം നടത്തുകയും ചെയ്തിട്ടുണ്ട്. ഗെയ്റ്റ് മോഷ്ടാക്കളെ കണ്ടെത്താന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് സഫ എജുക്കേഷന്‍ സെന്റര്‍ കമ്മിറ്റി അറിയിച്ചു.

Keywords: Kuttikol, Education, Road, fake, school, kasaragod,