ഖുതുബി ട്രസ്റ്റിന്റെ പ്രവര്‍ത്തനം ശ്ലാഘനീയം: റഷീദലി ശിഹാബ് തങ്ങള്‍
Jun 12, 2015, 14:14 IST
ചെര്‍ക്കള: (www.kasargodvartha.com 12/06/2015) ചര്‍ളടുക്കയിലെ അല്ലാമ ഖുതുബി ട്രസ്റ്റിന്റെ അസൂയാര്‍ഹമായ വളര്‍ച്ചയില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നും ട്രസ്റ്റിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും കേരളാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഖുതുബി ഓഡിറ്റോറിയത്തില്‍ തങ്ങള്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്തില്‍ കുടുംബ കോടതികളില്‍ കൂടിവരുന്ന കേസുകളിലേറെയും ദാമ്പത്യ പ്രശ്‌നങ്ങളാണ്. തകര്‍ന്നു പോകുന്ന വൈവാഹിക ബന്ധത്തിന് തടയിടാന്‍ പ്രീമാരിറ്റി കോഴ്‌സുകള്‍ അനിവാര്യമാണ്. ഇതു വഴി അനിയന്ത്രിതമായ വിവാഹ മോചന കേസുകള്‍ക്ക് തടയിടാന്‍ കഴിയും. മഹല്ലുകളില്‍ പ്രീമാരിറ്റി കോഴ്‌സിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും മുമ്പെ, ഖുതുബി ട്രസ്റ്റ് വിജയകരമായി ആ ദൗത്യം നിറവേറ്റിക്കഴിഞ്ഞു.
സിലബസ് അടിസ്ഥാനത്തില്‍ പ്രഗത്ഭരെ അണിനിരത്തി ഒരു വര്‍ഷം കൊണ്ട് മവദ്ദ കോഴ്‌സ് പൂര്‍ത്തീകരിച്ച ട്രസ്റ്റിന്റെ പ്രവര്‍ത്തനം ശ്ലാഘനീയവും അഭിനന്ദനാര്‍ഹവുമാെണന്ന് തങ്ങള്‍ പറഞ്ഞു. സംസ്ഥാനത്ത് നടാടെയാണ് ഈ സംഭവം. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും ഖുതുബി ട്രസ്റ്റിന് അവകാശപ്പെട്ടതാണ്. മത- ഭൗതിക വിദ്യാഭ്യാസങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതോടൊപ്പം പ്രീമാരിറ്റല്‍ കോഴ്‌സുകളും ഓരോ മഹല്ലിലും നിര്‍ബന്ധമാക്കണമെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സാധാരണ രണ്ടോ മൂന്നോ പേര്‍ക്ക് മാത്രം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ബാക്കിയുള്ളവര്‍ക്ക് സംഘാടകര്‍ നല്‍കുന്ന പ്രവണതയാണ് ഉള്ളത്. എന്നാല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ നൂറോളം വിദ്യാര്‍ത്ഥിനികള്‍ക്ക് തങ്ങളുടെ കൈ കൊണ്ട് തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത് ചടങ്ങിന്റെ പുതുമയായി.
ഖുതുബി നഗറില്‍ നിറഞ്ഞൊഴുകിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി റഷീദലി ശിഹാബ് തങ്ങള്‍ ഓരോ വിദ്യാര്‍ത്ഥിനിയേയും സ്‌റ്റേജില്‍ വിളിച്ചുവരുത്തി സ്വന്തം കൈ കൊണ്ട് അര്‍ഹതാ സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കുകയായിരുന്നു.
ട്രസ്റ്റ് ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ മൊമന്റോകള്‍ വിതരണം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി. എന്‍.പി.എം. സയ്യിദ് ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ട്രസ്റ്റ് മാനേജര്‍ ഉസ്താദ് അബൂ ഹന്നത്ത് മൗലവി സ്വാഗതം പറഞ്ഞു.
മവദ്ദാ കോഴ്‌സിലെ വിദ്യാര്‍ത്ഥിനികള്‍ രചിച്ച് ജയനാദം പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ''സ്ത്രീയാണ് സമ്പത്ത്'' എന്ന പുസ്തകം റഷീദലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ചന്തേര പൂക്കോയ തങ്ങള്‍ ഏറ്റുവാങ്ങി. ഹക്കീം മാസ്റ്റര്‍ മാടക്കാല്‍ കോഴ്‌സ് ബ്രീഫിംഗ് നടത്തി. ബഷീര്‍ ഫൈസി അല്‍ഹാമിദ് ചെറുകുന്ന്, മുന്‍ മന്ത്രി സി.ടി. അഹമ്മദലി, നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, എം.സി ഖമറുദ്ദീന്‍, സി.ബി അബ്ദുല്ല ഹാജി, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, അബ്ദുല്‍ റഷീദ് ബാഖവി, കെ.വി സലാം ഹാജി തളിപ്പറമ്പ്, ഇബ്രാഹീം നെല്ലിക്കട്ട, വോള്‍ഗ അബ്ദുര്‍ റഹ്മാന്‍ ഹാജി, എ. അഹ്മദ് ഹാജി നായന്മാര്‍മൂല, കെ.എം അബ്ദുല്ല ഹാജി ചെര്‍ക്കള, അബ്ദുല്ലകുഞ്ഞി ബേര്‍ക്ക, അബൂബക്കര്‍ എതിര്‍ത്തോട് സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി എ.എം മഹ്മൂദ് ഹാജി നന്ദി പറഞ്ഞു.

Keywords : Cherkala, Students, Education, Kasaragod, Badiyadukka, Women, Inauguration, Programme, Quthubi Trust.