കാസര്‍കോട്ടെ കൊച്ചുഗ്രാമത്തില്‍ നിന്ന് 49ാം റാങ്കോടെ സിവില്‍ സര്‍വീസ് കീഴടക്കി ഒരു പെണ്‍കുട്ടി
Apr 6, 2019, 17:31 IST
കാസര്‍കോട്: (www.kasargodvartha.com 06.04.2019) ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം കീഴടക്കിയിരിക്കുകയാണ് കാസര്‍കോട് ബദിയഡുക്കയിലെ രഞ്ജിന മേരി വര്‍ഗീസ്. ബദിയഡുക്ക ഹോളി ഫാമിലി സ്‌കൂള്‍ അധ്യാപകന്‍ വീരാളശ്ശേരി വര്‍ഗീസിന്റെയും തുണിയമ്പ്രയില്‍ തെരേസയുടെയും മകളായ രഞ്ജിന 49-ാം റാങ്ക് നേടിയാണ് നാടിന്റെ അഭിമാനമായി മാറിയത്.
ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ സേവനമനുഷ്ഠിക്കാനാണ് രഞ്ജിനയുടെ ആഗ്രഹം. ഉയര്‍ന്ന റാങ്ക് കിട്ടിയ രഞ്ജിനയ്ക്ക് ഐ എ എസ് തെരഞ്ഞെടുക്കാമെങ്കിലും ഐഎഫ്എസ് ആണ് ആദ്യ ചോയ്‌സായി നല്‍കിയിരുന്നത്. രണ്ടാമതാണ് ഐഎഎസ് ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്. 100ല്‍ താഴെ റാങ്ക് ലഭിച്ചതിനാല്‍ ആദ്യ ചോയ്‌സ് ആയ ഐഎഫ്എസ് തന്നെ തെരഞ്ഞെടുക്കാന്‍ സാധിക്കും.
കഴിഞ്ഞതവണ സിവില്‍ സര്‍വീസ് പരീക്ഷ പാസായി നാഗ്പുരില്‍ ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറി സര്‍വീസില്‍ ജോലിചെയ്യുന്ന രഞ്ജിന തമിഴ്‌നാട്ടിലെ പെരുന്തുറ കൊങ്കു എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദമെടുത്ത ശേഷമാണ് സിവില്‍ സര്‍വീസിലേക്ക് തിരിഞ്ഞത്.
ചെന്നൈയിലെ ഇറ്റാലിയന്‍ എണ്ണക്കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് കൂട്ടുകാരികള്‍ക്കൊപ്പം ആദ്യം സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നത്. ഓപ്ഷണല്‍ ആയി സോഷ്യോളജിയായിരുന്നു തെരഞ്ഞെടുത്തത്. എന്നാല്‍ അന്ന് മെയിന്‍ കിട്ടിയില്ല. 16 മാര്‍ക്കിന്റെ കുറവിലാണ് തഴയപ്പെട്ടത്. പിന്നീട് ജോലി ഉപേക്ഷിച്ച് സിവില്‍ സര്‍വീസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച രഞ്ജിന മൂന്നാം തവണയാണ് ലക്ഷ്യം കണ്ടത്. തളിപ്പറമ്പ് ചെമ്പന്തൊട്ടി സ്വദേശിയായ വര്‍ഗീസ് കഴിഞ്ഞ വര്‍ഷമാണ് ബദിയഡുക്ക പെരഡാലയില്‍ താമസമാക്കിയത്.
എറണാകുളം റോയല്‍ സുന്ദരം കമ്പനി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ ആന്റണി, ചെന്നൈയിലെ വെറ്ററിനറി ഡോക്ടര്‍ എലിസബത്ത് വര്‍ഗീസ് എന്നിവര്‍ സഹോദരങ്ങളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Examination, Badiyadukka, Natives, Rank, Education, Top-Headlines, Civil Service, Ranjina Mery Vargees got 49th rank in civil service.
< !- START disable copy paste -->