Rajya Sabha | രാജ്യസഭാംഗത്വം: ഉഷയുടേയും വീരേന്ദ്ര ഹെഗ്‌ഡേയുടേയും ഒപ്പമുള്ള ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത് മോദി
Jul 7, 2022, 14:14 IST
/ സൂപ്പി വാണിമേൽ
മംഗ്‌ളൂരു: (www.kasargodvartha.com) രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ധര്‍മ്മസ്ഥല ധര്‍മ്മാധികാരി ഡോ. വീരേന്ദ്ര ഹെഗ്‌ഡെയോടൊപ്പമുള്ള ചിത്രം പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 2017 ഒക്ടോബര്‍ 29ന് ധര്‍മ്മസ്ഥല ശ്രീ മഞ്ചുനാഥ സ്വാമി ക്ഷേത്രം സന്ദര്‍ശന വേളയില്‍ എടുത്തതാണ് പടം.
ഹെഗ്‌ഡെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ അര്‍പ്പിക്കുന്ന വലിയ സംഭാവനകള്‍ മനസ്സിലാക്കാന്‍ ആ സന്ദര്‍ശനം തനിക്ക് അവസരമായെന്ന് മോദി ട്വീറ്റ് ചെയ്തു. ആശംസകളും നേര്‍ന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ ബി എസ് യദ്യൂരപ്പ, സദാനന്ദ ഗൗഡ എന്നിവര്‍ക്ക് ഒപ്പമുള്ളതാണ് ഓര്‍മ്മപ്പടം.
രാജ്യസഭ എംപിയാവുന്ന രാജ്യത്തിന്റെ സ്പ്രിന്റ് റാണി പി ടി ഉഷക്കൊപ്പം പോസ് ചെയ്ത ഫോടോയും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കിട്ടു. ഉഷ ഓരോ ഭാരത പൗരനും പ്രചോദനമാണെന്ന് പ്രധാനമന്ത്രി കുറിച്ചു. കായിക രംഗത്തെ സ്വന്തം കുതിപ്പിനപ്പുറം അടുത്ത തലമുറയെ സൃഷ്ടിക്കാന്‍ അവര്‍ വര്‍ഷങ്ങളായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടതില്‍ അനുമോദനങ്ങള്‍-മോദി ട്വീറ്റ് ചെയ്തു.

Keywords: News, Karnataka, Top-Headlines, Narendra-Modi, Prime Minister, Temple, Twitter, Education, Minister, Rajya Sabha: Modi tweets pictures with P T Usha and Virendra Hegde.