Heavy Rain | കനത്ത മഴ തുടരുന്നു; എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
എറണാകുളം (www.kasargodvartha.com) കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച (ഓഗസ്റ്റ് 31) അവധി പ്രഖ്യാപിച്ചു. പ്രൊഫഷനല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
എറണാകുളം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. പ്രധാനനഗരമായ കൊച്ചിയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പ്രധാന റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ നഗരത്തില്‍ ഗതാഗത സ്തംഭനം രൂക്ഷമായി. വീടുകളിലും കടകളിലും വെള്ളം കയറി നാശനഷ്ടവും ഉണ്ടായി. മഴ ട്രെയിന്‍ ഗതാഗതത്തെ ഭാഗികമായി ബാധിച്ചു.
അതേസമയം സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും. മഴയിലും വെള്ളക്കെട്ടിലും മധ്യകേരളത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി.
Keywords: Ernakulam, news, Kerala, Top-Headlines, Rain, Education, District Collector, Rain: Holiday for all educational institutions in Ernakulam