കഞ്ചാവ് ലഹരിയിൽ റാഗിംഗും ധനാപഹരണവും നടത്തിയെന്ന കേസിൽ ഒമ്പത് മലയാളി വിദ്യാർഥികൾ അറസ്റ്റിൽ
സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com29.11.2021) ജൂനിയർ വിദ്യാർഥികളെ മംഗ്ളുറു അത്താവറിലെ ഫ്ലാറ്റിൽ റാഗിംഗിന് വിധേയമാക്കുകയും പണം കവരുകയും ചെയ്‌തെന്ന പരാതിയിൽ നഗരത്തിൽ വിവിധ സ്വകാര്യ കോളജുകളിൽ വിദ്യാർഥികളായ ഒമ്പതുപേരെ മംഗ്ളുറു സൗത് പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാവരും കേരളത്തിൽ നിന്നുള്ളവരാണെന്നും ഏഴു പേർ കഞ്ചാവ് ഉപയോഗിച്ചിരുന്നതായും പൊലീസ് അറിയിച്ചു.
ജാസിൽ മുഹമ്മദ് (20), അഭി അലക്സ് (21), കാസർകോട്ടെ സികെപി ശിഹാസ് (20), തൃശൂരിലെ കെ പി പ്രവേശ് (21), എച് ഗോപികൃഷ്ണ (21), പി എസ് ഹസൈൻ (21), പി ആർ വിഷ്ണു (22), ഇടുക്കിയിലെ നന്ദു ശ്രീകുമാർ (19), അലൻ ഷൈജു (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ ജാസിൽ മുഹമ്മദ്, അഭി അലക്സ് എന്നിവർ ഒഴികെ ബാക്കി ഏഴ് പേർ കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിനെത്തുടർന്ന് എല്ലാവരേയും വൈദ്യപരിശോധനക്ക് വിധേയരാക്കിയിരുന്നു. ഏഴു പേർക്ക് എതിരെ കർണാടക വിദ്യാഭ്യാസ നിയമം, ഇൻഡ്യൻ ശിക്ഷാ നിയമം, മയക്കുമരുന്ന് നിയമം (എൻ ഡി പി എസ്) എന്നിവ പ്രകാരം കേസെടുത്തു. ജാസിനേയും അഭിയേയും എൻ ഡി പി എസ് ചുമത്തുന്നതിൽ നിന്ന് ഒഴിവാക്കി. അക്രമത്തിന് ഇരയായ രണ്ടു വിദ്യാർഥികൾ നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് കേസെടുത്തത്. അവരുടെ അകൗണ്ടുകളിൽ നിന്ന് പ്രതികൾ പണം ട്രാൻസ്ഫർ ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്.
Keywords: News, Karnataka, Case, Top-Headlines, Students, Arrest, Police, School, Drugs, Malayalam, Education, Ragging case; nine students arrested.
< !- START disable copy paste -->