പ്രാദേശിക ഭരണ ക്വിസ്: ഇടനീര്‍ സ്വമിജീസ് സ്‌കൂള്‍ വിജയികള്‍
Jan 10, 2015, 11:12 IST
കാസര്‍കോട്: (www.kasargodvartha.com 10/01/2015) ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശിക ഭരണ സംവിധാനത്തെ കുറിച്ചുള്ള വിജ്ഞാന്‍ വ്യാപന പരിപാടിയുടെ ഭാഗമായി കിലയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ക്വിസ് മല്‍സരങ്ങളുടെ പ്രാഥമിക ഘട്ടങ്ങളില്‍ വിജയികളായവരെ പങ്കെടുപ്പിച്ച് ജില്ലാതല മത്സരം നടത്തി.
ഇടനീര്‍ സ്വമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ പ്രതിനിധീകരിച്ച ബ്രജിത, മുഹമ്മദ് മുഹ്‌സിന്‍, സുധീപ് എന്നിവര്‍ ചേര്‍ന്ന ടീം ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ അര്‍ഹത നേടി. കയ്യൂര്‍ ജി.എച്ച്.എസ്.എസിനെ പ്രതിനിധീകരിച്ച ആതിര, ക്രപേഷ്, സങ്കേത് എന്നിവര്‍ ചേര്‍ന്ന ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
കില ഫാക്കല്‍റ്റി പി. മുഹമ്മദ് നിസാര്‍ ക്വിസ് മാസ്റ്റര്‍ ആയിരുന്നു. ജില്ലാ കോര്‍ഡിനേറ്റര്‍ സി. ശ്യാമള, ഡോ. ഇ. നാസിമുദ്ധീന്‍, പ്രകാശ് വോര്‍ക്കാടി എന്നിവര്‍ നേതൃത്വം നല്‍കി.

Keywords : Kasaragod, Kerala, Quiz, Programme, Education, School, Edneer, Winners.