city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇനി കളി മാറും; മാറ്റത്തിന്റെ ലോങ് ബെല്ലടിച്ച് സര്‍ക്കാര്‍ സ്‌കൂളുകള്‍

ഇടുക്കി: (www.kvartha.com 09.01.2018) സമഗ്ര മാറ്റത്തിന്റെ മണിയടിച്ച് സര്‍ക്കാര്‍ സ്‌കൂളുകളെ അടിമുടി മാറ്റാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതി. പൊതു വിദ്യാഭ്യസ മേഖലയില്‍ ജനപിന്തുണ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പൊളിച്ചെഴുത്തിനു വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്. പിടിഎ, പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് ഏഴിന പദ്ധതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂളുകളിലെ അധ്യയന അന്തരീക്ഷത്തില്‍ സമഗ്ര മാറ്റമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഹൈടെക് അധ്യയനം, വിദ്യാര്‍ഥി കേന്ദ്രീകൃതം, പ്രകൃതി പാഠം, ടാലന്റ് ലാബ്, മാസ്റ്റര്‍ പ്ലാന്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പദ്ധതി.

ഇനി കളി മാറും; മാറ്റത്തിന്റെ ലോങ് ബെല്ലടിച്ച് സര്‍ക്കാര്‍ സ്‌കൂളുകള്‍

ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ വിദ്യാഭ്യാസ സമിതികള്‍ രൂപീകരിക്കും, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളില്‍ കൂടുതല്‍ പ്രാവീണ്യം പകരാന്‍ പ്രത്യേക പരിശീലന പരിപാടികള്‍ നടപ്പാക്കും, അക്കാദമിക് പശ്ചാത്തല സൗകര്യങ്ങളും കലാകായിക മികവിനുള്ള അവസരമൊരുക്കലും അധ്യാപക പരിശീലനവുമെല്ലാം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

നിലവിലുള്ള ഹൈടെക് അധ്യയന രീതി വിപുലീകരിച്ചു കൂടുതല്‍ സ്‌കൂളുകള്‍ ഹൈടെക് ആക്കും. ക്ലാസുകളില്‍ കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും. എല്ലാ പ്രൈമറി സ്‌കൂളുകളിലും കേന്ദ്രീകൃത കംപ്യൂട്ടര്‍ ലാബുകള്‍ ഒരുക്കും. ഓരോ വിദ്യാര്‍ഥിയുടെയും കഴിവുകള്‍ പ്രത്യേകം കണ്ടെത്തി വികസിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് വിദ്യാര്‍ഥി കേന്ദ്രീകൃതം എന്നതിലൂടെ ഉദ്ദേശിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കു വേണ്ട മാര്‍ഗനിര്‍ദേശം നല്‍കുന്നതിനൊപ്പം പാഠ്യേതര കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇതിലൂടെ ശ്രമം നടത്തും.

സ്‌കൂള്‍ പരിസരത്ത് ജൈവ വൈവിധ്യ ഉദ്യാനം നിര്‍മിച്ചു സ്‌കൂള്‍ പരിസരത്തെ ഒരു പാഠപുസ്തകമാക്കി മാറ്റുന്ന പദ്ധതിയാണ് പ്രകൃതി പാഠം. ഇതിനായി അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും കൈകോര്‍ക്കും. വിദ്യാര്‍ഥികളിലെ കഴിവുകള്‍ കണ്ടെത്തി ലക്ഷ്യപൂര്‍ത്തീകരണത്തിനു സഹായിക്കുന്ന ടാലന്റ് ലാബ് പദ്ധതിയും കുട്ടികള്‍ക്ക് ഏറെ പ്രയോജനമാകും.

ഓരോ വിദ്യാലയത്തിനും ഒരു മാസ്റ്റര്‍ പ്ലാന്‍ എന്നതും ഏഴിന പദ്ധതിയുടെ ഭാഗമായി അവതരിപ്പിക്കും. രാജ്യാന്തര നിലവാരം കൈവരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം. ഓരോ പദ്ധതിയും സമയബന്ധിതമായി നടപ്പാക്കാന്‍ ഇത് ഉപകരിക്കും. സ്‌കൂളിനെ വിവിധ മേഖലകളാക്കി തിരിച്ചു വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എട്ടു മുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക് ആക്കി മാറ്റുന്നതിനുള്ള പദ്ധതിക്കു രണ്ടുവര്‍ഷം മുന്‍പുതന്നെ തുടക്കം കുറിച്ചിരുന്നെങ്കിലും ഇത് വ്യാപകമായിരുന്നില്ല. എല്ലാ ക്ലാസ്മുറികളിലും ലാപ്‌ടോപ്, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, വൈറ്റ്‌ബോര്‍ഡ്, ശബ്ദ സംവിധാനം എന്നിവ ലഭ്യമാക്കുന്നതായിരുന്നു പദ്ധതി.

ഐടി ലാബില്‍ ഡെസ്‌ക്‌ടോപ്, യുപിഎസ്, മള്‍ട്ടിഫങ്ഷന്‍ പ്രിന്റര്‍, എല്‍സിഡി ടിവി, എച്ച്ഡി ക്യാമറ എന്നിവയുമുണ്ടാകും. ഐടി ലാബിലെ സെര്‍വര്‍ കംപ്യൂട്ടറിനെ ഓരോ ക്ലാസ്മുറിയുമായി ബന്ധിപ്പിച്ചു വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കും സംവിധാനം. പദ്ധതിക്കു മുന്നോടിയായി ഐടി അറ്റ് സ്‌കൂള്‍, ഓണ്‍ലൈന്‍ സര്‍വേയും നടത്തിയിരുന്നു.

Keywords:  Kerala, school, Top-Headlines, news, Education, Development project, Public education development plan by Kerala govt 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia