city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ പഞ്ചായത്തിന്റെ ഉറപ്പ് കേട്ട് സർക്കാർ സ്കൂൾ നവീകരിച്ച പി ടി എ കമ്മറ്റി കടക്കെണിയിൽ; ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം കിട്ടാനുള്ള കാശിനു വേണ്ടി ഒരു വർഷമായി കാത്തിരുന്നവർ സമരം പ്രഖ്യാപിച്ചു

സുധീഷ് പുങ്ങംചാൽ 

വെള്ളരിയുണ്ട്: (www.kasargodvartha.com 19.10.2020) ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയനുസരിച്ച് സ്കൂളിന് കെട്ടിടം നിർമിച്ച പി ടി എ കമ്മറ്റി തുക കിട്ടാനായി കഴിഞ്ഞ ഒരു വർഷമായി ജില്ലാ പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങുന്നു. കിട്ടാനുള്ള കാശിനായി ജില്ലാ പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് പി ടി എ ഭാരവാഹികൾ.

വെള്ളരിക്കുണ്ട് താലൂക്കിലെ മാലോത്ത്‌ കസബ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി ടി എ കമ്മറ്റിയാണ് ചെലവഴിച്ച അഞ്ച് ലക്ഷം കിട്ടാൻ ഒരു വർഷത്തിലധികമായി ജില്ലാ പഞ്ചായത്തോഫീസ് കയറിയിറങ്ങുന്നത്. ജനകീയ കമ്മറ്റി രൂപവൽകരിച്ചാണ് പി ടി എ കമ്മറ്റി മാലോത്ത്‌ കസബ സ്‌കൂളിന്റെ നാലു മുറി കെട്ടിടം നവീകരിച്ചത്. 

ക്ലാസ് മുറികൾ അടിയന്തിര ആവശ്യമായതിനാൽ സ്‌കൂൾ പി ടി എ കടം വാങ്ങിയും മറ്റും വളരെ വേഗത്തിൽ തന്നെ പണിതീർക്കുകയും ചെയ്തു. സ്കൂൾ നവീകരണം പൂർത്തിയായാൽ ഒരു മാസത്തിനുള്ളിൽ തുക കൈമാറുമെന്നാണ് അധികൃതർ അറിയിച്ചത്. ഇതിനായി വേണ്ട രേഖകളെല്ലാംതന്നെ സ്‌കൂൾ അധികൃതർ ജില്ലാ പഞ്ചായത്തിലെത്തിച്ചു. 

ജില്ലാ പഞ്ചായത്തിന്റെ ഉറപ്പ് കേട്ട് സർക്കാർ സ്കൂൾ നവീകരിച്ച പി ടി എ കമ്മറ്റി കടക്കെണിയിൽ; ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം കിട്ടാനുള്ള കാശിനു വേണ്ടി ഒരു വർഷമായി കാത്തിരുന്നവർ സമരം പ്രഖ്യാപിച്ചു

എന്നാൽ ഉദ്യോഗസ്ഥരുടെ നിസാര തടസമെന്ന സ്ഥിരം വാദം പറഞ്ഞ് അധികൃതർ തുക തടഞ്ഞുവെക്കുന്നുവെന്നാണ് പി ടി എ കമ്മറ്റി പറയുന്നത്. ഇക്കാര്യങ്ങൾ ജില്ലാ പഞ്ചായത്ത്‌ ഭരണ സമിതിയിലെ ആളുകളോട് തന്നെ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സർക്കാർ സ്കൂൾ നവീകരിക്കാൻ രംഗത്തിറങ്ങിയ സാധാരണക്കാരായ പി ടി എ കമ്മറ്റി ഭാരവാഹികളാണ് ജില്ലാ പഞ്ചായത്തിന്റെ വാക്കുകൾ കേട്ട് കടക്കെണിയിൽപെട്ടിരിക്കുന്നത്. നിർമ്മാണത്തിന് പണം മുടക്കിയവർക്ക് ഇപ്പോൾ പുറത്തിറങ്ങുവാൻ പോലും പറ്റാത്ത സ്ഥിതിയിലാണ്.

സർക്കാർ സ്കൂൾ നവീകരണത്തിനായി രംഗത്തിറങ്ങി കടക്കെണിയിൽ ആയ സാധാരണക്കാരായ പി ടി എ കമ്മറ്റി ഭാരവാഹികളുടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കാസർകോട് ജില്ലാ പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തുമെന്ന് മാലോത്ത്‌ കസബയിലെ നിലവിലെ പി ടി എ പ്രസിഡണ്ട് സനോജ് മാത്യു കാസർകോട് വാർത്തയോട് പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ ഉറപ്പ് കേട്ട് സർക്കാർ സ്കൂൾ നവീകരിച്ച പി ടി എ കമ്മറ്റി കടക്കെണിയിൽ; ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം കിട്ടാനുള്ള കാശിനു വേണ്ടി ഒരു വർഷമായി കാത്തിരുന്നവർ സമരം പ്രഖ്യാപിച്ചു

ജില്ലാ പഞ്ചായത്തിന്റെ ഉറപ്പ് കേട്ട് സർക്കാർ സ്കൂൾ നവീകരിച്ച പി ടി എ കമ്മറ്റി കടക്കെണിയിൽ; ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം കിട്ടാനുള്ള കാശിനു വേണ്ടി ഒരു വർഷമായി കാത്തിരുന്നവർ സമരം പ്രഖ്യാപിച്ചു

Keywords:  Kerala, News, Kasaragod, Vellarikundu, District-Panchayath, Panchayath, Office, School, Education, Building, Protest,  Maloth Kasaba Govt. Higher Secondary School, PTA committee in debt to renovate government school on district panchayat's assurance.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia