city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി എസ് സി എല്‍ ഡി ക്ലാര്‍ക്ക് 2016 'മത്സര പരീക്ഷകളുടെ വിജയ രഹസ്യങ്ങള്‍' സൗജന്യ സെമിനാര്‍ നടത്തി

കാസര്‍കോട്: (www.kasargodvartha.com 10.07.2016) എല്‍ ഡി ക്ലാര്‍ക്ക് 2016 പരീക്ഷയുടെ ഭാഗമായി മൈന്‍ഡ്‌ലോട്ട് പി എസ് സി കോച്ചിങ് സെന്ററില്‍ ആരംഭിച്ച തീവ്ര പരിശീലന ക്ലാസുകളുടെ ഭാഗമായി നടത്തിയ സൗജന്യ സെമിനാറിന്റെ ഒന്നാമത്തെ സെഷന്‍ 'മത്സര പരീക്ഷകളുടെ വിജയ രഹസ്യങ്ങള്‍' കാസര്‍കോട് പ്രസ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് ടി എ ഷാഫി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സ്വദേശിയും പ്രശസ്ത പി എസ് സി മോട്ടിവേഷണല്‍ ട്രെയ്‌നറുമായ ആന്റണിയാണ് ക്ലാസുകള്‍ കൈകാര്യം ചെയ്തത്.

ഉദ്യോഗാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടും സംഘാടകരുടെ ശൈലി കൊണ്ടും പരിപാടി ശ്രദ്ധേയമായി. മൈന്‍ഡ്‌ലോട്ട് എജ്യുക്കേഷന്‍ ഭാരവാഹികളും, പി എ എഞ്ചിനീയറിംഗ് കോളജ് പ്രൊഫസര്‍മാരുമായ അബ്ദുല്‍ മജീദ്, മുജീബ് പട്‌ല, ടാലന്‍ഡ് എജ്യുക്കേഷന്‍ ഡയറക്ടര്‍ റഹ് മാന്‍ തായത്തൊടി തുടങ്ങിയവര്‍ സംബന്ധിച്ചു.

സൗജന്യ സെമിനാര്‍ തിങ്കള്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ തുടരും. കേരളത്തിലെ പ്രശസ്ത പരിശീലകര്‍ ഷോര്‍ട്ട് കട്ട് മെത്തേഡ്, കോഡ് മെത്തേഡ്, ലിങ്ക് മെത്തേഡ് ആസ്പദമാക്കി ജനറല്‍ നോളജ്, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ 11, 12, 14 തീയതികളില്‍ ക്ലാസെടുക്കും. കുട്ടികള്‍ക്ക് അനായാസമായ രീതിയില്‍ മനസിലാക്കാന്‍ പറ്റുന്ന പ്രത്യേക പഠനരീതികള്‍ സെമിനാറിന്റെ പ്രത്യേകതയാണ്. താല്‍പര്യമുള്ളവര്‍ രാവിലെ 9:30 മണിക്ക് മുമ്പായി മൈന്‍ഡ്‌ലോട്ട് എഡ്യുക്കേഷന്‍ ഓഫീസില്‍ എത്തിച്ചേരണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895413378, 8547808231, 9495466599, 9544969699 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

പി എസ് സി എല്‍ ഡി ക്ലാര്‍ക്ക് 2016 'മത്സര പരീക്ഷകളുടെ വിജയ രഹസ്യങ്ങള്‍' സൗജന്യ സെമിനാര്‍ നടത്തി


Keywords : PSC, Coaching, Class, Inauguration, Education, Students, Mindlot Education Kasargod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia