പ്രൊഫ. ജി. ഗോപകുമാര്‍ കേരള കേന്ദ്ര സര്‍വകലാശാല വി.സി
Aug 5, 2014, 22:39 IST
കാസര്‍കോട്: (www.kasargodvartha.com 05.08.2014) പ്രൊഫ. ജി. ഗോപകുമാര്‍ കേരള കേന്ദ്ര സര്‍വകലാശാല വി.സി യായി നിയമിതനായി. ഇതുസംബന്ധിച്ച ഉത്തരവ് രാഷ്്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവച്ചു. കേരള സര്‍വകലാശാല പൊളിറ്റിക്‌സ് വിഭാഗം മുന്‍ മേധാവിയും സാമൂഹിക ശാസ്ത്ര വിഭാഗം ഡീനുമായിരുന്നു ഇദ്ദേഹം.
യു.ജി.സി. എമെരിറ്റസ് പ്രൊഫസര്‍, ഐ.സി.എസ്.എസ്.ആര്‍ സീനിയര്‍ ഫെലോ, ഫുള്‍ബ്രൈറ്റ് വിസിറ്റിംഗ് പ്രൊഫസര്‍, ശാസ്ത്രീ ഇന്റോ - കനേഡിയന്‍ ഫെലോ, ഓസ്‌ട്രേലിയന്‍ സ്ട്ടീസ് ഫെലോ, ഇന്റോ-ഫ്രഞ്ച് കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് ഫെലോ, സണ്‍സ്ബര്‍ദ് ഫെലോ എന്നിങ്ങനെ രാജ്യത്തിന് അകത്തും പുറത്തും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എന്‍.എ.എ.സി പിയര്‍ ടീം അംഗം, യു.ജി.സി. വിദഗ്ദ്ധ സമിതി അംഗം, നിരവധി സര്‍വകലാശാലകളില്‍ അക്കാദമിക് കൗണ്‍സില്‍ എന്നിങ്ങനെ നിരവധി സമിതികളില്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അക്കാദമിക് രംഗത്ത് ഗണ്യമായ സംഭാവനകള്‍ നല്‍കിയ പ്രൊഫസര്‍ ഗോപകുമാര്‍ 12 ഗ്രന്ഥങ്ങളും 145 പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കീഴില്‍ 27 വിദ്യാര്‍ത്ഥികള്‍ പി.എച്ച്.ഡി. പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1975ല്‍ ചിറ്റൂര്‍ ഗവണ്‍മെന്റ് കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഗോപകുമാര്‍ 1982ല്‍ കേരള സര്‍വകലാശാലയില്‍ അധ്യാപകനായി.
1996ല്‍ കേരള സര്‍വകലാശാലയില്‍ പ്രൊഫസറായി. അധ്യാപനത്തിന്റെ 39-ാം വര്‍ഷമാണ് വി.സി. പദവി ഇദ്ദേഹത്തെ തേടി എത്തുന്നത്. ദൃശ്യവാര്‍ത്താ മാധ്യമരംഗത്ത് നിറ സാന്നിധ്യമായ ഗോപകുമാര്‍ തിരഞ്ഞെടുപ്പ് പഠനത്തിലും അന്തര്‍ദേശീയ രാഷ്ട്രീയത്തിലും താരതമ്യേന ദേശീയ രാഷ്ട്രീയത്തിലും ഗണ്യമായ സംഭാനകള്‍ നല്‍കിയിട്ടുണ്ട്.
ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പോടെ അമേരിക്കയിലെ മോര്‍ഗന്‍ സര്‍വകലാശാലയില്‍ അടുത്തമാസം പ്രൊഫസറായി ചുമതല ഏല്‍ക്കാനിരിക്കെയാണ് ഈ നിയമനം. വടക്കന്‍ പറവൂര്‍ ആലക്കാട് കൊല്ലം പറമ്പില്‍ പരേതനായ ടി.പി. ഗോപാലപിള്ളയുടെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ: എസ്. ജയശ്രീ (സ്‌കൂള്‍ പ്രധാനാധ്യാപിക). മക്കള്‍: ഗോവിന്ദ് (ഐഡിയ മാനേജര്‍), ഗായത്രി (ഇന്‍ഫോസിസ്, അമേരിക്ക).

Keywords : Kasaragod, Central University, Education, Kerala, Centre, G. Gopakumar, Teacher, Vice Chancellor.