city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Anganwadi | അങ്കണവാടികളിൽ ചിരിക്കിലുക്കം; 'കളിചിരികൾ' ഇത്തവണ കൂടുതൽ പുതുമകളോടെ

കാസർകോട്: (www.kasargodvartha.com) പ്രവേശനോത്സവത്തിന് മുമ്പ് തന്നെ അങ്കണവാടികളിലേക്ക് കുട്ടികളുടെ ഒഴുക്കുണ്ടാകും. അങ്കണവാടികളുടെ തുടക്കദിനങ്ങൾ ഗംഭീരമാക്കാൻ ജനകീയ ഒരുക്കങ്ങൾ ആരംഭിച്ചതോടെയാണിത്. ഇത്തവണ അങ്കണവാടികളിൽ എത്തേണ്ടുന്ന കുട്ടികളുടെ വീടുകളിൽ കാലേക്കൂട്ടി ബന്ധപ്പെട്ടവർ എത്തിയതോടെ പിഞ്ചോമനകളുടെ മുഖങ്ങളിൽ തിളക്കം കൂടിയിട്ടുണ്ട്. കരച്ചിലും പിണങ്ങലും ഇല്ലാതെ തന്നെ പുത്തൻ ഉടുപ്പും പുതുതായി വാങ്ങിയ ബാഗും കുടയും പാത്രങ്ങളുമായി അങ്കണവാടികളിൽ എത്താൻ കുട്ടികൾ നേരത്തെ തന്നെ തയ്യാറായി കഴിഞ്ഞു.

Anganwadi | അങ്കണവാടികളിൽ ചിരിക്കിലുക്കം; 'കളിചിരികൾ' ഇത്തവണ കൂടുതൽ പുതുമകളോടെ

ഓരോ പ്രദേശങ്ങളിലും അങ്കണവാടി വർകർമാരും ഹെൽപർമാരും ജനപ്രതിനിധികളും സ്ഥലത്തെ പൊതുപ്രവർത്തകരും കുട്ടികളുള്ള വീടുകളിൽ സമ്മാനപൊതികളുമായി നേരത്തെ തന്നെ സന്ദർശനം നടത്തുകയുണ്ടായി. 30 നാണ് ചിരിക്കിലുക്കം എന്ന പേരിൽ അങ്കണവാടികളിൽ പ്രവേശനോത്സവം നടക്കുന്നത്. അതിന്റെ അറിയിപ്പുമായാണ് സമ്മാനപൊതിയുമായുള്ള ബന്ധപ്പെട്ടവരുടെ വീടുകയറ്റം. വനിതാ ശിശുവികസന വകുപ്പ് ഇത്തവണ പ്രവേശനോത്സവത്തിന് ഒട്ടേറെ കൗതുകങ്ങൾ ഒരുക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ ചിത്ര പ്രചാരണവും തയ്യാറാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തോളം ആളുകൾ ഇതിൽ പങ്കാളികളായി കഴിഞ്ഞു.

Anganwadi | അങ്കണവാടികളിൽ ചിരിക്കിലുക്കം; 'കളിചിരികൾ' ഇത്തവണ കൂടുതൽ പുതുമകളോടെ

പ്രചാരണ വീഡിയോകളും വൈറലാണ്. ഒരു പ്രദേശത്തെ മുഴുവൻ ആളുകളെയും അങ്കണവാടി പ്രവേശനത്തിനും പ്രവർത്തനത്തിനും സഹായിക്കാൻ അങ്കണവാടി കൂട്ടം എന്ന പേരിൽ യോഗവും ചേരും. പ്രവേശനോത്സവ ദിനത്തിൽ കുട്ടികളുടെയും അമ്മമാരുടെയും പുഞ്ചിരി ചിത്രം പകർത്തുവാൻ 'സെൽഫി കോർണർ' എല്ലാ അങ്കണവാടികളികൾക്ക് മുന്നിലും ഉണ്ടാകും. പ്രാദേശിക കലാകാരന്മാരുടെ സഹായത്തോടെ ഇവ തയ്യാറാക്കും. ഫോടോ ഫ്രെയിമിൽ 'അങ്കണവാടിയിലെ എന്റെ ആദ്യദിനം' മനോഹര വരികളുമുണ്ടാകും. അങ്കണവാടികളിൽ എത്തുന്നവർക്ക് പ്രവേശനോത്സവ ദിനത്തിലെ സുന്ദര കാഴ്ചകൾ മൊബൈൽ ഫോണിൽ പകർത്തി മത്സരത്തിന് അയക്കാം. സമ്മാനവും ലഭിക്കും.

Keywords: News, Kasaragod, Anganwadi, Education, Childrens, Social Media, Viral, Preparations to make opening days of Anganwadis grand.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia