city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ട; സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നറിയിച്ച്‌ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: (www.kasargodvartha.com 19.09.2021) കോവിഡ് സഹചര്യത്തിൽ ഒന്നര വർഷത്തിലേറെയായി അടച്ചിട്ട സ്കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്നറിയിച്ച്‌ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച ചെയ്താണ് തീരുമാനമെടുത്തത്.

   
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ട; സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നറിയിച്ച്‌ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി



ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും നടക്കുന്നത്. എല്ലാ സ്കൂളുകളിലും മാസ്ക് നിർബന്ധമാക്കും. ബസ് ഉൾപെടെ സ്‌കൂളിലെ എല്ലാ വസ്‌തുക്കളും അണുവിമുക്തമാക്കും. ബസ് സൗകര്യം ഇല്ലാത്ത സ്‌കൂളുകളിൽ പ്രത്യേക സംവിധാനം ഏര്‍പെടുത്തും. ഇതിനോടപ്പം തന്നെ ഓൺലൈൻ ക്ലാസുകളും നടക്കുമെന്നും മന്ത്രി അറിയിച്ചു.

വിദ്യാർഥികൾക്കും രക്ഷിതകൾക്കും ആശങ്ക വേണ്ടെന്നും അധ്യാപക സംഘടനാ നേതാക്കളുമായി ചര്‍ച നടത്തും, സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം ഉദ്യോ​ഗസ്ഥതല ചര്‍ച നടത്തുമെന്നും ‌മന്ത്രി അറിയിച്ചു. വിദ്യാഭ്യാസവകുപ്പും ആരോ​ഗ്യവകുപ്പും സംയുക്തമായി തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords:  Thiruvananthapuram, Kerala, News, Top-Headlines, COVID-19, School, Education, Minister, Class, Bus, Health-Department, Teachers, Preparations on for school reopening, says minister V Sivankutty. 


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia