പ്ലസ് ടു അഴിമതി: ബോവിക്കാനം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് എ.ബി.വി.പി മാര്‍ച്ച് നടത്തി
Aug 5, 2014, 17:17 IST
ബോവിക്കാനം: (www.kasargodvartha.com 05.08.2014) പ്ലസ്ടു കോഴ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകര്‍ ബോവിക്കാനം അബ്ദുര്‍ റഹ് മാന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. സ്‌കൂളിന് ഇത്തവണ കൊമേഴ്‌സ് ബാച്ച് അനുവദിച്ചതിലെ അഴിമതി പുറത്തായ സാഹചര്യത്തിലാണ് എ.ബി.വി.പി മാര്‍ച്ച് നടത്തിയത്.
അധ്യാപക നിയമനത്തിനും പ്ലസ് വണ്‍ സീറ്റുകളിലേക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും വന്‍ തുക കോഴ വാങ്ങുന്നതായും വെളിപ്പെട്ടിരുന്നു. ബോവിക്കാനം ടൗണില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സ്‌കൂള്‍ ഗേറ്റില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് ജില്ലാ കണ്‍വീനര്‍ വൈശാഖ് കേളോത്ത്, നഗര്‍ സെക്രട്ടറി പ്രദീഷ്, നിധീഷ്, രതീഷ്.പി.വി എന്നിവര്‍ സംസാരിച്ചു. രഞ്ജിത്ത്, അവിന്‍, സുഭാഷ്, രമിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords : Bovikanam, March, school, Education, Political party, ABVP, Plus One Scam.