മൂല്യനിര്‍ണയത്തിനായി കൊണ്ടുപോകുന്ന പ്ലസ് ടു പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ അലക്ഷ്യമായി കൂട്ടിയിട്ട നിലയില്‍; ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളുടെ 'ഭാവി'ക്ക് പുല്ലുവില, കൂടുതലൊന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
Mar 10, 2018, 10:32 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.03.2018) മൂല്യനിര്‍ണയത്തിനായി കൊണ്ടുപോകുന്ന പ്ലസ് ടു പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ അലക്ഷ്യമായി കൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലാണ് വെള്ളിയാഴ്ച രാവിലെ ഉത്തരക്കടലാസുകൾ തപാല്‍ വകുപ്പിന്റെ ചാക്കുകളില്‍ കെട്ടിയിട്ട് കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പരീക്ഷ തുടങ്ങിയത്.
ഉത്തരക്കടലാസുകള്‍ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും തപാല്‍ മുഖേന റെയില്‍വേ മെയില്‍ സര്‍വീസ് വഴി മൂല്യനിര്‍ണയ കേന്ദ്രങ്ങളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ആയിരക്കണക്കിനു വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസുകള്‍ യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെയാണ് അധികൃതര്‍ കൊണ്ടുപോകുന്നത്. അതേസമയം ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് കൂടുതലൊന്നും ചെയ്യാനില്ലെന്നാണ് പറയുന്നത്. തപാല്‍ വകുപ്പിന്റെ തന്നെ ചാക്കുകളിലായതിനാല്‍ ഭയക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
സര്‍വകലാശാലകള്‍ അവരുടെ ഉത്തരക്കടലാസുകളും ചോദ്യപേപ്പറുകളും കൊണ്ടുപോകാന്‍ പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്യാറുണ്ട്. അതുപോലെ വിദ്യാഭ്യാസ വകുപ്പും ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കി വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ക്ക് പൂര്‍ണസുരക്ഷ ഉറപ്പുവരുത്തണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Education, Plus two Answer sheets found in Railway Station
< !- START disable copy paste -->