വിദ്യാഭ്യാസ പുരോഗതിക്ക് സഅദിയ്യ നല്കിയ സംഭാവന മഹത്തരം: പി.ബി. അബ്ദുര്‍ റസാഖ്
Nov 13, 2013, 13:50 IST
വിദ്യാഭ്യാസ രംഗത്ത് കാസര്‍കോട് ജില്ല അവഗണിക്കപ്പെടുകയും പിന്നോക്കം പോകുകയും ചെയ്ത സാഹചര്യത്തില്‍ സഅദിയ്യ ഒരു ദൗത്യമെന്ന നിലയില്‍ ഏറ്റെടുത്ത് വിദ്യാഭ്യാസ വിപ്ലവം നടത്തിയപ്പോള്‍ പതിയെ പതിയെ പുരോഗതിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു. ഏറെ കഴിയും മുമ്പേ വിദ്യാഭ്യാസ രംഗത്ത് മുന്നോക്കമെന്ന അവസ്ഥയിലേക്ക് എത്തും. അതിനായി ത്യാഗ പൂര്‍ണ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന സഅദിയ്യ പ്രശംസ അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലക്ക് മാത്രമല്ല, രാജ്യത്തിനു തന്നെ സഅദിയ്യ അഭിമാനമാണ്. രാജ്യത്തിനകത്തും പുറത്തുനിന്നുമായി ഇവിടെ വിവിധ കോഴ്സുകളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ ഭാഗ്യവാന്മാരാണെന്നും 44 വര്‍ഷം കൊണ്ട് വിവിധ രംഗങ്ങളില്‍ അഭിമാനാര്‍ഹമായ നേട്ടമാണ് സഅദിയ്യ കൈവരിച്ചതെന്നും അദ്ദേഹം പ്രശംസിച്ചു.
ജനറല്‍ സെക്രട്ടറി സയ്യിദ് കെ.എസ് ആറ്റകോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിച്ചു. എ.പി അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത്, കെ.പി. ഹുസൈന് സഅദി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ശാഫി ഹാജി കീഴൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുര്‍ റസാഖ് ഹാജി മേല്‍പറമ്പ്, മൊയ്തീന് മാസ്റ്റര്‍ ഉപ്പള, സി.കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സുബൈര്‍ എയ്യള, അബ്ദുല്‍ അസീസ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഗഫാര്‍ സഅദി സ്വാഗതവും അഷ്റഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752