city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉന്നത വിദ്യാഭ്യാസ രംഗത്ത് തുല്യത ഉറപ്പ് വരുത്തണം; പാരലല്‍ കോളജ് അസോസിയേഷന്‍ വിദ്യാഭ്യാസ സംരക്ഷണ ജാഥ തുടങ്ങി

കുമ്പള: (www.kasargodvartha.com 29.10.2019) ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നടപ്പാക്കുമ്പോള്‍ വിദൂര വിദ്യഭ്യാസ മേഖലയില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുല്യത ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് പാരലല്‍ കോളേജ് അസാഷിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ വിദ്യഭ്യാസ സംരക്ഷണ ജാഥക്ക് കുമ്പളയില്‍ തുടക്കമായി. ജാഥ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഫ്‌ളാഗ് ഓഫ് ചെയ്തു.

സംസ്ഥാന പ്രസിഡന്റ് ജിജി വര്‍ഗീസ് നായകനായ ജാഥ നവമ്പര്‍ 14ന് തിരുവന്തപുരത്ത് സമാപിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി, ഗവര്‍ണര്‍, പ്രതിപക്ഷ നേതാവ്, എന്നിവര്‍ക്ക് നിവേദനം നല്‍കാനാണ് തീരുമാനം. ജില്ലാ പ്രസിഡന്റ് കാപ്പില്‍ കെബിഎം ശരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വിജയന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് തുല്യത ഉറപ്പ് വരുത്തണം; പാരലല്‍ കോളജ് അസോസിയേഷന്‍ വിദ്യാഭ്യാസ സംരക്ഷണ ജാഥ തുടങ്ങി

സംസ്ഥന രക്ഷാധികാരികളായ രാജന്‍ തോമസ് വയനാട്, ഡോ രാജേഷ് മേനോന്‍ ,ജനറല്‍ സെക്രട്ടറി എ ജി രാജീവന്‍, വൈസ് പ്രസിഡണ്ട് നാരയണന്‍ മാസ്റ്റര്‍ പയ്യന്നൂര്‍, ജില്ല ഭാരവാഹികളായ ഖലില്‍ മാസ്റ്റര്‍ കുമ്പള, ലത്തീഫ് മാസ്റ്റര്‍ ഉളുവാര്‍, എം എ നജീബ്, റഊഫ് ബായിക്കര, വിജയന്‍ വിദ്യാനഗര്‍, എന്‍ വി ഷെട്ടി കുമ്പള, ജയന്‍ ബദിയടുക്ക, മസ്ദു കുമ്പള എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, kasaragod, Kerala, Rajmohan Unnithan, MP, Education, Protest, Kumbala, State, Top-Headlines,  Parallel College Association  launched the Educational Protection Jatha

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia