Determination | ഗതാഗതക്കുരുക്കില്‍ പെട്ടതോടെ പരീക്ഷാകേന്ദ്രത്തിലേക്ക് പറന്നിറങ്ങിയത് പാരഷൂട്ടില്‍; വൈറലായി യുവാവിന്റെ വീഡിയോ
● സമർഥ് മഹാങ്കഡെ എന്ന വിദ്യാർത്ഥിയാണ് പരീക്ഷാഹാളിൽ പാരച്യൂട്ടിൽ എത്തിയത്.
● വായ്-പഞ്ച്ഗനി റോഡിലെ ഗതാഗതക്കുരുക്കിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു സാഹസം.
● പരീക്ഷ തുടങ്ങാൻ 20 മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് പാരച്യൂട്ട് തിരഞ്ഞെടുത്തത്.
● പാരാഗ്ലൈഡിംഗിൽ പരിശീലനം നേടിയ സമർഥ്, വിദഗ്ധനായ ഗോവിന്ദ് യവാളെയുടെ സഹായം തേടി.
● പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് സമര്‍ഥ് പരീക്ഷാഹാളില്‍ എത്തി.
മുംബൈ: (KasargodVartha) വായ് താലൂക്കിലെ സതാരയിലെ പസാരണി ഗ്രാമത്തില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി പരീക്ഷയ്ക്ക് കൃത്യസമയത്ത് കോളേജിലെത്താന്‍ അസാധാരണമായ വഴിയിലൂടെ സഞ്ചരിച്ചപ്പോള്‍ സംഭവം സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. വായ്-പഞ്ച്ഗനി റോഡിലെ ഗതാഗതക്കുരുക്കില്‍ പെട്ടതോടെ സമയത്ത് പരീക്ഷയ്‌ക്കെത്താന്‍ കഴിയില്ലെന്ന് മനസിലാക്കിയ യുവാവ് പാരാഗ്ലൈഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് പരീക്ഷാകേന്ദ്രത്തിലേക്ക് പറന്നിറങ്ങിയത് പാരഷൂട്ടിലായിരുന്നു.
പശ്ചിമ മഹാരാഷ്ട്രയിലെ സത്താറ പര്‍സാണി ഗ്രാമത്തിലെ സമര്‍ഥ് മഹാങ്കഡെ എന്ന കോളജ് വിദ്യാര്‍ഥിയുടേതായിരുന്നു വേറിട്ട യാത്ര. തന്റെ ബാക്ക്പാക്കുമായി ആകാശത്തിലൂടെ പറന്ന് പരീക്ഷാ കേന്ദ്രത്തിലേക്ക് മനോഹരമായ ഒരു പ്രവേശനം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഓളം സൃഷ്ടിച്ചിരിക്കുകയാണ്. പരീക്ഷ തുടങ്ങാന്‍ 20 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ റോഡിലൂടെ സമയത്തെത്തില്ല എന്നു മനസ്സിലായതോടെയാണ് പാരഷൂട്ട് ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നാണ് യുവാവിന്റെ വാക്കുകള്‍.
പാരാഗ്ലൈഡിങ്ങില്‍ പരിശീലനം നടത്താറുള്ള സമര്‍ഥ് മഹാങ്കഡെ, വിദഗ്ധനായ ഗോവിന്ദ് യവാളെയുടെ സഹായം കൂടി തേടുകയായിരുന്നു. ഇരുവരും ചേര്‍ന്നാണ് പാഞ്ചഗണി ഹില്‍ സ്റ്റേഷനില്‍നിന്നു പറന്നുയര്‍ന്നത്. പരീക്ഷ തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കേ സാമര്‍ഥ് സെന്ററില്‍ എത്തുകയും ചെയ്തു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
Student in Maharashtra, India, used a paraglider to reach his exam center after getting stuck in a traffic jam. Realizing he would be late, he took to the skies with the help of an expert paraglider and made it just in time for the exam.
#ParaglidingStudent, #ExamAdventure, #Maharashtra, #Innovation, #StudentLife, #ViralVideo