city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രാദേശിക തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ പഞ്ചായത്ത് - മുന്‍സിപല്‍ തല ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതികള്‍ നേതൃത്വം നല്‍കണം: കലക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 11.01.2021) കോവിഡ് പ്രതിരോധത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശക്തമായ ഇടപെടല്‍ ഉണ്ടാകണം. പ്രാദേശിക തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ പഞ്ചായത്ത് - മുന്‍സിപല്‍ തല ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതികള്‍ നേതൃത്വം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. ഐ ഇ സി കോവിഡ് 19 ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പഞ്ചായത്ത് മെമ്പര്‍മാര്‍ വാര്‍ഡ്തല ജാഗ്രത സമിതികള്‍ ശക്തമാക്കണം. മെഡികല്‍ ഓഫീസര്‍മാര്‍, മാഷ് പദ്ധതിയിലെ അധ്യാപകര്‍, സെക്ടറല്‍ മജിസ്‌ട്രേടുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രാദേശിക തലത്തില്‍ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാര്‍ പ്രാദേശിക നേതൃത്വം നല്‍കണമെന്ന് കലക്ടര്‍ പറഞ്ഞു.

ജില്ല കോവിഡ് പ്രതിരോധത്തില്‍ തുടരുന്ന ജാഗ്രത കാത്തുസൂക്ഷിക്കണം. മറ്റു ജില്ലകളില്‍ കോവിഡ് വകഭേദം റിപോര്‍ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്ന് വരുന്നവരുടെ റൂം ക്വാറന്റീന്‍ ഉറപ്പു വരുത്തണം. വ്യാപാര സ്ഥാപനങ്ങളില്‍ മാസ്‌കും ഗ്ലൗസും ധരിക്കുന്നത് ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നുവെന്ന് ഉറപ്പു വരുത്തും.
                                                                            
പ്രാദേശിക തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ പഞ്ചായത്ത് - മുന്‍സിപല്‍ തല ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതികള്‍ നേതൃത്വം നല്‍കണം: കലക്ടര്‍

സ്‌കൂളുകള്‍ തുറന്നതിനാല്‍ മാഷ് പദ്ധതിയില്‍ കൂടുതല്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തും. ട്യൂഷന്‍ സെന്ററുകളില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ സെക്ടറല്‍ മജിസ്ട്രേറ്റ്മാരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കും. കഴിഞ്ഞ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളില്‍ കോവിഡ് റിപോര്‍ട് ചെയ്തിരുന്നു. വിദ്യാലങ്ങളില്‍ പാലിക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ ട്യൂഷന്‍ സെന്ററുകളിലും പാലിക്കണം. കോവിഡ് മാനദ്ഡങ്ങള്‍ പാലിക്കാത്ത ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു, എ ഡി എം എന്‍ ദേവിദാസ്, ഐ ഇ സി കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂധനന്‍, ജില്ല മാസ്മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്വീഫ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സയന, മാഷ് പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ദിലീപ് കുമാര്‍ കോര്‍ഡിനേറ്റര്‍മാരായ വിദ്യ പി സി, കെ ജി മോഹനന്‍, കേരള സാമൂഹിക സുരക്ഷാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ്, ശുചിത്വ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ പ്രേമരാജന്‍, ഐ സി ഡി എസ് ഹെഡ് അകൗണ്ടണ്ട് രജീഷ് കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: News, Kasaragod, Kerala, District Collector, Health, Education, COVID-19, Panchayat-Municipal level Health and Education Standing Committees should take the lead to strengthen Covid prevention activities at the local level: Collector

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia