city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അനാഥകള്‍ സമൂഹത്തിന്റെ പൊതുസ്വത്ത്: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍

മലപ്പുറം: (www.kasargodvartha.com 05.06.2014) മാതാപിതാക്കളോ അവരിലൊരാളോ നഷ്ടപ്പെട്ടവരും തീര്‍ത്തും നിര്‍ധനരരുമായ അനേക ലക്ഷം ബാല്യങ്ങള്‍ ഭാരതത്തിലുണ്ട്. അവരുടെ ഉത്തരവാദിത്വം സമൂഹത്തിന്റെ പൊതുബാധ്യതയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ചേളാരി സമസ്താലയത്തില്‍ പൊതുപരീക്ഷാ സൂപ്രണ്ടുമാരുടെ ദ്വിദിന പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭക്ഷണം പോലെ പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസവും. ഇത് രണ്ടും വേണ്ട അളവില്‍ ലഭിക്കാതിരുന്നാല്‍ ശാരീരിക അസുഖങ്ങളും ആത്മീയ അസുഖങ്ങളും പിടിപെടും. അനന്തരഫലം ക്രിമിനലുകളും, ദുര്‍ബലരുമായ ഒരു ജനതയുടെ സാന്നിദ്ധ്യമാണ്. ഇത് സമുദായത്തിനോ, സമൂഹത്തിനോ, രാഷ്ട്രത്തിനോ ഗുണം ചെയ്യില്ല.

അനാഥകളും അഗതികളും സംരക്ഷിക്കപ്പെടുന്നതിന് സംവിധാനങ്ങളുണ്ടാക്കിയ സംഘാടകരെയും സ്ഥാപനങ്ങളെയും സര്‍വ്വാത്മനാ സഹായിക്കുന്നതാവണം നമ്മുടെ സമീപനരീതികള്‍. മറിച്ചുള്ള നീക്കങ്ങള്‍ നന്മക്കെതിരിലുള്ളതാണെന്ന് നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പിണങ്ങോട് അബൂബക്കര്‍ ക്ലാസെടുത്തു. കെ.എച്ച്. കോട്ടപ്പുഴ, പുത്തലം അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍. കെ.സി. അഹ്മദ് കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു

അനാഥകള്‍ സമൂഹത്തിന്റെ പൊതുസ്വത്ത്: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മൊഹ്‌സിന്റെ കൊലപാതകം: ആദ്യ വിക്കറ്റ് വീണുവെന്ന് ഹിന്ദു രാഷ്ട്ര സേനയുടെ എസ്.എം.എസ്

Keywords: Malappuram, Samastha, SKSSF, Cherussery-Sainudheen-Musliyar, Education, Education-camp, Orphans are public property: Cherusseri.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia