വിഷമില്ലാത്ത ഓണസദ്യ: അരയിയിലെ കുട്ടി കര്‍ഷകര്‍ ഒരുക്കം തുടങ്ങി
Aug 10, 2016, 10:30 IST
അരയി: (www.kasargodvartha.com 10.08.2016) ഓണസദ്യയ്ക്ക് വിഷമില്ലാത്ത പച്ചക്കറികള്‍ കൊണ്ട് വിഭവങ്ങള്‍ ഒരുക്കാന്‍ അരയി സ്‌കൂള്‍ കുട്ടികള്‍ വീട്ടുമുറ്റത്ത് പച്ചക്കറിത്തോട്ടം ഒരുക്കും. കുട്ടികളുടെ അമ്മമാര്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇതിനകം തന്നെ മൂന്ന് സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്.
സ്‌കൂള്‍ ഹരിതസേനയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ മുറ്റത്ത് ആരംഭിച്ച ജൈവ പച്ചക്കറിയില്‍ നിന്ന് ഒരാഴ്ചയ്ക്കകം വിളവെടുക്കാന്‍ കഴിയും.കൃഷി വകുപ്പ് നല്‍കിയ വിത്ത് പായ്ക്കറ്റിനോടൊപ്പം രക്ഷിതാക്കളുടെ അടുക്കളത്തോട്ടത്തിലെ വിത്തുകളും ഉപയോഗിച്ച് മത്സരാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനാണ് കുട്ടി കര്‍ഷകരുടെ തീരുമാനം.വിത്ത് പായ്ക്കറ്റ് വിതരണം സ്‌കൂള്‍ ലീഡര്‍ പി.മിഥുന്‍രാജിന് നല്‍കി നഗരസഭാ കൗണ്‍സിലര്‍ സി.കെ. വത്സലന്‍ നിര്‍വ്വഹിച്ചു. പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍ അധ്യക്ഷത വഹിച്ചു.
Keywords : Onam-celebration, School, Education, Students, Farming, Arayi School.