എടനീരില്‍ മഴയിലും ചെളിയിലും ആടിത്തിമിര്‍ത്ത് വിദ്യാര്‍ത്ഥികളുടെയും കര്‍ഷകരുടെയും കൂട്ടായ്മയില്‍ 'നാട്ടി ഉത്സവം'
Jul 25, 2016, 11:37 IST
എടനീര്‍: (www.kasargodvartha.com 25/07/2016) ഇരുണ്ട കാര്‍മേഘവും കോരിച്ചൊരിയുന്ന മഴയും വകവയ്ക്കാതെ വിദ്യാര്‍ത്ഥികള്‍ വീണ്ടും പാടത്തിറങ്ങി. പഠനത്തിനു പുറമെ കാര്‍ഷിക സംസ്കൃതിക്കും പരിസ്ഥിതി സംരക്ഷണത്തിനും ഏറെ പ്രാധാന്യം നല്കുന്ന എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിലാണ് 150 ഓളം വരുന്ന 'കുട്ടി' കര്‍ഷകപ്പട കുണ്ടോള്‍മൂലയിലെ ഒന്നര ഏക്കറോളം വരുന്ന പാടത്ത് ജനകീയ കൂട്ടായ്മയോടെ മഴയിലും ചെളിയിലും ആടിത്തിമിര്‍ത്ത് 'നാട്ടി ഉത്സവം' അതിഗംഭീരമായി ആഘോഷിച്ചത്.
എടനീര്‍ കുണ്ടോള്‍മൂലയില്‍, എടനീര്‍ മഠത്തിന്റെ അധികാര പരിധിയിലുള്ള, കാര്‍ഷിക യോഗ്യമായ ജലസ്രോതസിന്റെ സംരക്ഷണ സന്ദേശം പഞ്ചായത്ത് തലങ്ങളിലും ജനങ്ങളിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയും നെല്‍കൃഷിയില്‍ കൂടുതല്‍ പരിശീലനങ്ങള്‍ ലഭിക്കുന്നതിനും വേണ്ടിയാണ് ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ കര്‍ഷകരുടെ പങ്കാളിത്തത്തോടെ പാടത്തിറങ്ങിയത്. അഞ്ച് കിലോമീറ്ററോളം ചുറ്റളവില്‍ 50 ഓളം കര്‍ഷകര്‍ക്ക് കാര്‍ഷിക യോഗ്യമായ ജലസ്രോതസിന് ചുറ്റിലും ജലസംരക്ഷണ വലയം തീര്‍ത്ത് ജല സംരക്ഷണ പ്രതിജ്ഞയും എടുത്താണ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ പാടത്തിറങ്ങിയത്.
2013ല്‍ ഐശ്വര്യയും, 2014 ല്‍ ഉമ, പായഞ്ഞാറ്റടി, ഒറ്റ ഞാര്‍ തുടങ്ങി വ്യത്യസ്ത നെല്‍കൃഷി കൂട്ടവും, 2015 ല്‍ എം ഒ ഫോറും (M - O4) പരീക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം ആതിര നെല്ലിനമാണ് പഠന വിഷയമാക്കുന്നത്. ഇതിനായി 600 ഓളം ചൂടി ഞാറാണ് വിദ്യാര്‍ത്ഥികള്‍ നട്ടത്. ഉയരം കുറഞ്ഞതും, കാറ്റില്‍ ഉലയാത്തതും, കതിര് പൊഴിയാത്തതും കൂടുതല്‍ വിളവും നല്കുന്ന ആതിര എന്ന നെല്ലിനം ഒന്നും രണ്ടും വിളവുകള്‍ക്ക് അനുയോജ്യമാണ്. നെല്‍കൃഷിക്കനുയോജ്യമായ 'ഏക്കല്‍ മണ്ണില്‍' പൂര്‍ണമായും ജൈവരീതിയില്‍ നടത്തുന്ന കൃഷിക്ക് വേപ്പാധിഷ്ടിത ജൈവ കീടനാശിനികള്‍ ഉപയോഗിക്കും. കതിരണിയാന്‍ 90 മുതല്‍ 110 വരെ ദിവസം വേണ്ടിവരുന്ന ആതിര നെല്ലിന്റെ കൊയ്ത്ത് ഒക്ടോബര്‍ അവസാനവാരത്തിലോ നവംബര്‍ ആദ്യവാരത്തിലോ നടത്താനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.
വീടുകള്‍ ദൂരെയായതിനാലും പന്നികളുടെയും കുരങ്ങുകളുടെയും ശല്ല്യവും കാരണം നെല്‍കൃഷി ഉപേക്ഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് വര്‍ഷങ്ങളായി തരിശുപാടമായി കിടക്കുന്ന വയലില്‍, കര്‍ഷകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ കൃഷിയിറക്കാനെത്തിയത്. കുണ്ടോള്‍മൂലയിലെ ബനതടി ശ്രീലക്ഷ്മി കുടുംബശ്രീ യൂണിറ്റിലെ 15 ഓളം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഗ്രൂപ്പുകളായി തിരഞ്ഞു പാടം ഒരുക്കി ഞാര്‍ വിതച്ച് ഞാര്‍ പൊരിക്കുന്നത് മുതല്‍, ഞാര്‍ നടല്‍, സംരക്ഷണം നല്കല്, ഞാര്‍ കൊയ്യല്‍, നെല്ല് കുത്തി അരിയാക്കല്‍ തുടങ്ങി നെല്‍ക്കൃഷിയുമായി ബന്ധപ്പെട്ട മുഴുവന്‍ പരിശീലനങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാര്‍ഷിക കൂട്ടായ്മയിലൂടെ ലഭിക്കും. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി 75 ഓളം നിര്‍ധനര്‍ക്ക് നെല്ല് കിറ്റ് വിതരണം നടത്തിയ വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷവും കൃഷിയുല്പാദനത്തിലൂടെ ലഭിക്കുന്ന നെല്ല് വിതരണം തുടരും.
വാര്‍ഡ് മെമ്പറും ചെങ്കള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഇ ശാന്തകുമാരി കാര്‍ഷിക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ചെങ്കള കൃഷി ഓഫീസര്‍ കെ കെ ഹേന മുഖ്യാതിഥിയായി. കര്ഷകന് കെ എന്‍ പ്രഭാകരന് കുണ്ടോള്‍മൂല അധ്യക്ഷത വഹിച്ചു. ക്രോപ് പെസ്റ്റ് സ്കൗട്ട് ഓഫീസര്‍ ബി എന്‍ ജയന്, സോയില്‍ ഹെല്‍ത്ത് മാനേജ്മെന്റ് വിഭാഗം ഉദ്യോഗസ്ഥ ശ്രീവിദ്യ, സി ഡി എസ് ഉദ്യോഗസ്ഥ സുബൈദ, ശ്രീലക്ഷ്മി കുടുംബശ്രീ കര്‍ഷകരായ രതി സുകുമാരന്‍, പ്രസീത സുരേഷ്, അംബിക അച്ചുതന്, വാസന്തി നാരായണന്, പുഷ്പ ചന്ദ്രന്, കര്ഷകന് ഗോപാലന് തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്കി സഹായിച്ചു.
എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഐ കെ വാസുദേവന്‍, എം കെ ദീപ, വളണ്ടിയര്‍മാരായ ഭാവന, അഞ്ജലി, ഗൗരി, അംബിളി, അപേക്ഷ, നിത്യ, ഭവിഷ്യ, നിഷ്മിത, അമല്‍, പ്രമോദ്, അഭിഷേക്, സന്ദീപ്, മിഥുന്, ഗിരീഷ്, ദുര്‍ഗേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Keywords : Edneer, Students, Farming, Education, Inauguration, Programme.