തൃക്കരിപ്പൂര്‍-പടന്ന ഭാഗങ്ങളില്‍നിന്നും കാണാതായ 14 പേര്‍ പോയത് ശ്രീലങ്കയിലേക്ക്; ദാഇഷ് ബന്ധം ഇനിയും ഉറപ്പിച്ചില്ല
Jul 9, 2016, 13:24 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 09.07.2016) തൃക്കരിപ്പൂര്‍-പടന്ന ഭാഗങ്ങളില്‍നിന്നും ഒരുമാസമായി കാണാതായിരിക്കുന്നത് 14 പേരെയാണെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഇവര്‍ ശ്രീലങ്കയിലേക്ക് മതപഠനത്തിന് പോയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. കാണാതായ 14 പേരില്‍ നാല് പേര്‍ സ്ത്രീകളാണ്. കാണാതായവരില്‍ ഒരാള്‍ ഡോക്ടറും ഒരാള്‍ എഞ്ചിനീയറുമാണ്. കാണാതായ മുഴുവന്‍ പേരും 30 വയസില്‍ താഴെയുള്ളവരും ഉന്നത കുടുംബത്തില്‍പെട്ടവരുമാണ്. ഇടയ്ക്കിടെ ഇവര്‍ മത പഠനത്തിനായി ശ്രീലങ്കയിലേക്ക് പോകാറുണ്ടായിരുന്നെന്നും രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ ഇവര്‍ ദാഇഷില്‍ ചേര്‍ന്നതായി ഇനിയും ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. കാണാതായവരില്‍ ഒരാള്‍ ബന്ധുവിനയച്ച വാട്‌സ്ആപ്പ് സന്ദേശം മാത്രമാണ് ദാഇഷുമായി ബന്ധമുണ്ട് എന്ന് പറയുന്നതിന് ഏകതെളിവ്. കാണാതായവരില്‍ ഒരു യുവാവ് വര്‍ഷങ്ങളായി നാട്ടില്‍ വരാറില്ലെന്നാണ് സൂചന. ശ്രീലങ്കയിലേക്ക് ഇവര്‍ പോയത് പാസ്‌പോര്‍ട്ട് ഉപയോഗിച്ചല്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചത്. ഓണ്‍ലൈന്‍ വഴി രണ്ട് മണിക്കൂറിനുള്ളില്‍ ശ്രീലങ്കയിലേക്ക് വിസിറ്റിംഗ് വിസ ലഭിക്കുമായിരുന്നിട്ടും ഇവര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാതിരുന്നത് സംശയങ്ങള്‍ക്ക് വഴി വെക്കുന്നു. ചെന്നൈയില്‍ നിന്നും ബോട്ട് വഴിയായിരിക്കാം ഇവര്‍ പോയതെന്നാണ് സൂചന. ശ്രീലങ്കയില്‍ നിന്നും ഇവര്‍ ഏതെങ്കിലും തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പോയതായിരിക്കാമെന്നാണ് ഇപ്പോഴും ബന്ധുക്കളും മറ്റും വിശ്വസിക്കുന്നത്.
കാണാതായവരുടെ കൂട്ടത്തില്‍ ദമ്പതികളുമുണ്ട്. ഒരു മാസമായി ഇവരെ കാണാതായതും ഇവരുമായുള്ള ഫോണ്‍ ബന്ധം പൂര്‍ണമായും നിലച്ചതുമാണ് ഇവര്‍ സിറിയയിലെത്തിയതായും ദാഇഷില്‍ ചേര്‍ന്നതായുമുള്ള പ്രചരണം ശക്തമായത്. അതേ സമയം, ഇവരെ ദാഇഷുമായി ബന്ധപ്പെടുത്തി നടക്കുന്ന പ്രചരണങ്ങളുടെ കാരണങ്ങള്‍ എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ശ്രീലങ്ക സര്‍ക്കാറുമായും ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായും ബന്ധപ്പെട്ട് മറ്റുവിവരങ്ങളെല്ലാം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിച്ചുവരികയാണ്. കാണാതായവരില്‍ സ്ത്രീകള്‍ സിറിയയിലേക്ക് പോയിട്ടില്ലെന്ന സൂചനകളും രഹസ്യാന്വേഷണ വിഭാഗം ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ഇവര്‍ അഫ്ഗാനിസ്ഥാനിലേക്ക് പോകാനുള്ള സാധ്യതയും രഹസ്യാന്വേഷണ വിഭാഗം തള്ളിക്കളയുന്നില്ല.
ശ്രീലങ്ക സര്‍ക്കാറുമായും ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായും ബന്ധപ്പെട്ട് മറ്റുവിവരങ്ങളെല്ലാം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിച്ചുവരികയാണ്. കാണാതായവരില്‍ സ്ത്രീകള്‍ സിറിയയിലേക്ക് പോയിട്ടില്ലെന്ന സൂചനകളും രഹസ്യാന്വേഷണ വിഭാഗം ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ഇവര്‍ അഫ്ഗാനിസ്ഥാനിലേക്ക് പോകാനുള്ള സാധ്യതയും രഹസ്യാന്വേഷണ വിഭാഗം തള്ളിക്കളയുന്നില്ല.
മതപഠനത്തിന് ശ്രീലങ്കയില്‍ പോകുന്നതിനെ വീട്ടുകാരും ബന്ധുക്കളും ശക്തമായി എതിര്‍ത്തിരുന്നു. മതപഠനത്തിന് കേളത്തില്‍തന്നെ വലിയ അവസരമുള്ള സാഹചര്യത്തില്‍ മറ്റൊരു രാജ്യത്തുപോയി മത പഠനം നടത്തേണ്ടതില്ലെന്ന ഉപദേശമാണ് രക്ഷിതാക്കള്‍ നല്‍കിയത്. എന്നാല്‍ ഇത് അവഗണിച്ചുകൊണ്ടാണ് ഇവര്‍ ശ്രീലങ്കയിലേക്കും അവിടെനിന്നും മറ്റു രാജ്യങ്ങളിലേക്കും പോയതായി സംശയിക്കപ്പെടുന്നത്. പാലക്കാട്ട് നിന്നും രണ്ട് പേരും ഇവരോടൊപ്പം ചേര്‍ന്നിരുന്നുവെന്നാണ് വിവരം. പാലക്കാട്ടെ രണ്ടുപേര്‍ ഇവരുടെ അടുത്ത സുഹൃത്തുക്കളാണെന്നും വ്യക്തമായിട്ടുണ്ട്.
കാണാതായവരുടെ കൃത്യമായ വിവരങ്ങള്‍ കേന്ദ്ര - സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്.