സ്‌കൂള്‍ തുറന്ന് മൂന്ന് മാസമായിട്ടും അറബി അധ്യാപകനില്ല; വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയില്‍
Aug 28, 2016, 14:30 IST
ദേലംപാടി: (www.kasargodvartha.com 28/08/2016) സ്‌കൂള്‍ തുറന്ന് മാസം മൂന്ന് കഴിഞ്ഞു. തിങ്കളാഴ്ച മുതല്‍ പരീക്ഷയാണ്. എന്നാല്‍ ദേലംപാടി ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇതു വരെ ഹൈസ്‌കൂള്‍ അറബിക്ക് അധ്യാപകനില്ല. ഇതുമൂലം നൂറോളം കുട്ടികള്‍ പരീക്ഷ എത്തിയിട്ടും പാഠം എടുക്കാതെ എന്താണ് പരീക്ഷക്ക് എഴുതേണ്ടത് എന്ന ആശങ്കയില്‍ കഴിയുകയാണ്.
നേരത്തെയുണ്ടായിരുന്ന അധ്യാപകന്‍ സസ്‌പെന്‍ഷനിലാണ്. താല്‍ക്കാലികമായി ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കാനും സാധ്യമല്ല. ഇത് പി ടി എ അംഗങ്ങള്‍ ജില്ലാ കലക്ടര്‍, ഡി ഡി ഒ തുടങ്ങിയവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയൊന്നും ഉണ്ടായില്ല.
രക്ഷിതാക്കളും അധ്യാപകന്‍ എവിടെയെന്ന് ചോദിച്ചാല്‍ കൈമലര്‍ത്തുന്ന അവസ്ഥയിലാണ്. സസ്‌പെന്‍ഷനിലുള്ള അധ്യപകനാകട്ടെ ശമ്പളവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അടുത്ത പരീക്ഷയാകുമ്പോഴെങ്കിലും അധ്യാപകന്‍ വരുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.
Keywords : School, Education, Students, Teacher, Kasaragod, Arabic, GVHSS Delampady.