പൊതുവിദ്യാഭ്യാസമേഖലയില്‍ സമഗ്ര പുരോഗതി: സംയോജിത പദ്ധതിക്കു ജില്ലയില്‍ സമാരംഭം
Aug 5, 2014, 18:10 IST
കാസര്‍കോട്: (www.kasargodvartha.com 05.08.2014) പൊതുവിദ്യാഭ്യാസ രംഗത്തെ സമഗ്രവും സജീവവുമായ വികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ള സംയോജിതവിദ്യാഭ്യാസ പദ്ധതി ജില്ലയില്‍ ആരംഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ശ്യാമളാദേവി, ഡി.ഡി.ഇ. സി. രാഘവന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി.വി. കൃഷ്ണ കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് വളര്‍ത്താനുള്ള സാക്ഷരം 2014, ബ്ലോഗുകളിലൂടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കുന്ന ബ്ലെന്റ്, എസ്എസ് എല്‍ സി വിജയ ശതമാനം മെച്ചപ്പെടുത്താനുള്ള സ്‌റ്റെപ്‌സ് എന്നിവയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. ഡി.ഡി. ഇ., ഡി. ഇ. ഒ., എ. ഇ. ഒ., ഡയറ്റ്, എസ്.എസ്.എ., ഐ.ടി. @ സ്‌കൂള്‍, ആര്‍. എം. എസ്. എ. എന്നീ ഔദ്യോഗിക സംവിധാനങ്ങളുടെ ഏകോപിച്ച പ്രവര്‍ത്തനവും വിവിധ തലങ്ങളിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടവും വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വൈസ് ചെയര്‍മാനും ഡി.ഡി.ഇ. കണ്‍വീനറും ഡയറ്റ് പ്രിന്‍സിപ്പല്‍ അക്കാദമിക് കണ്‍വീനറുമായ ജില്ലാ വിദ്യാഭ്യാസ സമിതിയാണ് ഇതിനു നേതൃത്വം വഹിക്കുന്നത്.
മൂന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ കുട്ടികള്‍ക്കു അക്ഷരജ്ഞാനവും ഭാഷ കൈകാര്യം ചെയ്യാനുള്ള ശേഷിയും വളര്‍ത്തുന്നതാണ് സാക്ഷരം. കന്നട, മലയാളം മാധ്യമങ്ങളിലെ 14996 കുട്ടികളെ ഈ പദ്ധതിയില്‍ പെടുത്തിയിട്ടിട്ടുണ്ട്. 55 ദിവസത്തെ പരിശ്രമം വഴി ഇവരെ മെച്ചപ്പെടുത്തും. ഇതിനുള്ള അധ്യാപകസഹായിയും വര്‍ക്ക്ബുക്കും ഡയറ്റ് തയ്യാറാക്കിയിരിക്കുകയാണ്. ഡയറ്റും എസ് എസ് എ യും ചേര്‍ന്ന് ഇവ സംയുക്തമായി അച്ചടിച്ച് വിദ്യാലയങ്ങളിലെത്തിച്ചു. പി ടി എ പ്രസിഡന്റുമാര്‍, പ്രധാനാധ്യാപകര്‍, എസ്. ആര്‍.ജി. കണ്‍വീനര്‍മാര്‍ എന്നിവര്‍ക്കു പരിശീലനവും നല്‍കി.
ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ബുധനാഴ്ച സാക്ഷരം ക്ലാസുകള്‍ ആരംഭിക്കും. നിലവിലെ സ്‌കൂള്‍ പ്രവര്‍ത്തന സമയത്തിനു പുറമെ ഒരു മണിക്കൂര്‍ കണ്ടെത്തി സന്നദ്ധസേവനമെന്ന നിലയിലാണ് അധ്യാപകര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുക. ഓരോ പത്തുദിവസം കഴിയുമ്പോഴും ഇടക്കാല വിലയിരുത്തലുണ്ടാകും. നവംബര്‍ 21 നു നടക്കുന്ന പോസ്റ്റ് ടെസ്റ്റിലൂടെയാണ് പദ്ധതിയുടെ പൂര്‍ത്തീകരണം.
ബ്ലോഗ് വഴി വിദ്യാലയപ്രവര്‍ത്തനങ്ങള്‍ സമൂഹവുമായും ഇതരവിദ്യാലയങ്ങളുമായും മേലധികാരികളുമായും പങ്കുവെക്കാനുള്ള പദ്ധതിയാണ് ബ്ലെന്റ്. ജൂലൈയില്‍ നടന്ന ആദ്യഘട്ട പരിശീലനത്തിലൂടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ക്കും 96ശതമാനം വിദ്യാലയങ്ങള്‍ക്കും ബ്ലോഗുകള്‍ യാഥാര്‍ത്ഥ്യമായി. ആഗസ്റ്റ് 30 നകം മുഴുവന്‍ വിദ്യാലയങ്ങളും ബ്ലോഗുകള്‍ സജീവമാകും. രണ്ടാംഘട്ടത്തില്‍ സെപ്റ്റംബര്‍ 10 നകം ഡി. ഇ. ഒ., എ. ഇ. ഒ., ബി. ആര്‍. സി. തലത്തിലുള്ള പൂര്‍ത്തീകരണപ്രഖ്യാപനവും ഒടുവില്‍ ജില്ലാ തലത്തിലുള്ള പ്രഖ്യാപനവും നടക്കും.
വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്ന് സ്‌കൂളുകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഓഫീസ്‌ബ്ലോഗ് വഴിയാണ് ഇനി നല്‍കുക. പൊതുജനങ്ങള്‍ക്കും ഇവ കാണാം. ലോകമെമ്പാടുമുള്ള പൂര്‍വവിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പ്രവര്‍ത്തനം നേരിട്ടു മനസിലാക്കാനും സ്‌കൂളിന്റെ വികസനത്തില്‍ പങ്കാളിയാകാനും കഴിയും. പദ്ധതി പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ ബ്ലോഗ് വഴി സ്‌കൂള്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും സമൂഹവുമായി പങ്കുവെക്കുകയും ചെയ്യുന്ന ആദ്യജില്ലയായി കാസര്‍കോട് മാറും.
എസ്. എസ്. എല്‍. സി. വിജയം മെച്ചപ്പെടുത്തുന്നതിനുള്ള 'സ്‌റ്റെപ്‌സ്' പദ്ധതിയും ജില്ലയില്‍ ആരംഭിച്ചു. കുട്ടികളെ അറിയുക എന്ന ലക്ഷ്യവുമായി പത്താം തരത്തില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളുടെയും വീടുകളില്‍ അധ്യാപകര്‍ നേരിട്ടു ചെന്നു നടത്തുന്ന ഗാര്‍ഹികസര്‍വെ ആഗസ്റ്റ് 10 നകം പൂര്‍ത്തിയാവും. ആഗസ്റ്റ് 13 ന് നടക്കുന്ന പത്താംതരം വിദ്യാര്‍ഥികളുടെ യോഗത്തില്‍ സ്‌കൂള്‍തല കര്‍മപരിപാടി അവതരിപ്പിക്കും. പദ്ധതിയുടെ ഭാഗമായുള്ള ഒന്നാമത്തെ മിഡ്‌ടേം പരീക്ഷ ഡയറ്റ് തയ്യാറാക്കിയ ഏകീകരിച്ച ചോദ്യപ്പേപ്പര്‍ ഉപയോഗിച്ചു ചൊവ്വാഴ്ച പൂര്‍ത്തിയാക്കും.
പഠനം മുടങ്ങാത്ത വിധത്തില്‍ രാവിലെയും വൈകുന്നേരവും അധികസമയം കണ്ടെത്തിയാണ് പരീക്ഷ നടത്തുന്നത്. ഇതിന്റെയും തുടര്‍ന്നുള്ള വിവിധ പരീക്ഷകളിലെയും ഓരോ കുട്ടിയുടെയും വിവിധ വിഷയത്തിലെ ഗ്രേഡുകള്‍ പ്രൊഫൈലില്‍ ക്രോഡീകരിക്കും. പരിഹാരപ്രവര്‍ത്തനങ്ങള്‍ അപ്പപ്പോള്‍ നടപ്പിലാക്കും. ജില്ലാ തലത്തിലും ക്രോഡീകരണമുണ്ടാവും. എട്ട്, ഒമ്പത് ക്ലാസുകളിലെ പഠനം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം ആവിഷ്‌ക്കരിച്ചു നടപ്പാക്കും.
എല്‍. എസ്. എസ്., യു. എസ്. എസ്. ഫലം മെച്ചപ്പെടുത്തല്‍, പ്രൈമറി തലത്തിലെ ഗണിതപഠനം ഫലപ്രദമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കു രണ്ടാംഘട്ടത്തില്‍ ഊന്നല്‍ നല്‍കും. ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തി ജില്ലയെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് ഇവര്‍ പറഞ്ഞു. കെ. ശങ്കരന്‍, ഡോ. പി.വി. പുരുഷോത്തമന്‍, പി.ഭാസ്‌ക്കരന്‍, എം.പി.ഗംഗാധരന്‍ എന്നിവരും സംബന്ധിച്ചു.

Keywords : Kasaragod, Press meet, Kerala, School, Education, District, PP Shyamala Devi.