ആലംപാടി സ്‌കൂളിന്റെ പുതിയ കെട്ടിടം നാടിന് സമർപിച്ചു; സ്‌കൂള്‍ തുറക്കുന്നതിലൂടെ സര്‍കാര്‍ ഏറ്റെടുക്കുന്നത് വലിയ പ്രവര്‍ത്തനമെന്ന് മന്ത്രി വി ശിവന്‍ കുട്ടി
Oct 30, 2021, 17:47 IST
കോവിഡ് കാലവും പെരുമഴക്കാലവും ആണെങ്കിലും മനുഷ്യന്‍ ഒരു സമൂഹമെന്ന നിലയില്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നിങ്ങനെ രണ്ട് മേഖലകളിലാണ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പദ്ധതികള്‍ പ്രഭാകരന്‍ കമീഷന്‍ റിപോര്‍ടില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കാസര്‍കോട് വികസന പാകേജില്‍ സ്‌കൂള്‍ കെട്ടിടം ഉയര്‍ന്നത്.
ജില്ലയുടെ വിദ്യാഭ്യാസ മേഖലയിലെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് കൊണ്ട് നവീനമായ ധാരാളം പദ്ധതികള്‍ കിഫ്ബി, സര്‍കാര്‍, കാസര്‍കോട് വികസന പാകേജ് തുടങ്ങിയവ വഴി നടപ്പിലാക്കുന്നു. ബൗദ്ധിക സാഹചര്യങ്ങളുടെ അഭാവം മൂലം പ്രയാസങ്ങളനുഭവിക്കുന്ന ആലംപാടി സ്‌കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും വളരെക്കാലത്തെ ആവശ്യമാണ് എല്‍ പി വിഭാഗത്തില്‍ എട്ട് ക്ലാസ് മുറികളടങ്ങിയ ഇരുനിലക്കെട്ടിടം യാഥാര്‍ഥ്യമായതിലൂടെ നിറവേറ്റപ്പെടുന്നത്. വിദ്യാര്‍ഥികളുടെ അകാഡെമിക നിലവാരം മെച്ചപ്പെടുത്താന്‍ പുതിയ അന്തരീക്ഷം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ നിന്നും ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യുടീവ് എന്‍ജിനീയര്‍ മുഹമ്മദ് മുനീര്‍ റിപോർട് അവതരിപ്പിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, ജില്ലാ പഞ്ചായത്തംഗം ജാസ്മിന്‍ ചെര്‍ക്കളം, ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സകീന അബ്ദുല്ല ഹാജി ഗോവ, പഞ്ചായത്തംഗം ഫരീദ അബൂബകര്‍, ഡി ഡി ഇ കെ വി പുഷ്പ, ഡി ഇ ഒ എന്‍ നന്ദികേശന്‍, പി ടി എ പ്രസിഡന്റ് അബ്ദുർ റഹ്‌മാന്‍ ഖാസി, പ്രിന്‍സിപൽ സെഡ് എ അന്‍വര്‍ ശമീം, ഷീജ ജോഷി സംസാരിച്ചു. കാസര്‍കോട് വികസന പാകേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ പി രാജമോഹന്‍ സ്വാഗതവും പ്രധാനാധ്യാപകന്‍ സതീഷ് കുമാര്‍ എം പി നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kasaragod, Alampady, School, Building, Government, Minister, Education, Students, Teachers, House, COVID-19, Time, District, District-Panchayath, Panchayath, Members, Inaugurated, New building of Alampady School inaugurated.
< !- START disable copy paste -->