കണ്ണീര്‍ ചിരിയുമായി കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക്, കൂടുതല്‍ ചിത്രങ്ങള്‍ കാണാം...
Jun 1, 2015, 21:02 IST
കാസര്‍കോട്: (www.kasargodvartha.com 01/06/2015) അറിവ് തേടി അക്ഷര മുറ്റത്തെത്തിയ കുരുന്നുകളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സ്‌കൂളുകള്‍ നടത്തിയത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒപ്പം നാട്ടുകാരുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ഇത്തവണത്തെ പ്രവേശനോത്സവത്തിന് പത്തരമാറ്റിന്റെ തിളക്കമായിരുന്നു.
വര്‍ണാഭമായ ഘോഷയാത്രയോടെ ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം
കാഞ്ഞങ്ങാട്: മുത്തുക്കുടകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയുളള ഘോഷയാത്രയോടെ ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂളില്‍ നടത്തി. സ്‌കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ പുതുതായി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുരുന്നുകള്‍, മുത്തുകുടയേന്തിയ അമ്മമാര്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അണിനിരന്നു.
ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് റെഡ് ക്രോസ് വളണ്ടിയര്‍മാര്‍ എന്നിവരും നിരന്നു. ഘോഷയാത്രയോടെ സ്‌കൂള്‍ അങ്കണത്തില്‍ എത്തിയ കുരുന്നുകളെ മധുരം നല്‍കികൊണ്ടാണ് സ്‌കൂള്‍ അധികൃതര്‍ വരവേറ്റത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്‌കൂളിന്റെ മികവിന്റെ ദൃശ്യാവിഷ്‌ക്കാരത്തോടെ പ്രവേശനോത്സവത്തിന് ഔപചാരികമായി തുടക്കം കുറിച്ചു.
ഈ സ്‌കൂളില്‍ തന്നെ അധ്യാപകനായ എ.വി സന്തോഷ് കുമാര്‍ രചന നിര്‍വ്വഹിച്ച സ്വാഗതഗാനം വിദ്യാര്‍ത്ഥികള്‍ ആലപിച്ചു. പ്രവേശനോത്സവഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരം തൂവെളള വസ്ത്രം ധരിച്ച പിഞ്ചോമനകള്‍ വേദിയില്‍ അവതരിപ്പിച്ചത് നിറഞ്ഞ സദസിന് കണ്ണിന് കുളിര്‍മയേകുന്നതായിരുന്നു.
കെ. കുഞ്ഞിരാമന്‍ എംഎല്‍എ (തൃക്കരിപ്പൂര്‍) യുടെ അധ്യക്ഷതയില്‍ നടന്ന പ്രവേശനോത്സവം പി. കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ പാഠപുസ്തകം വിതരണം ചെയ്തു. എല്‍.പി വിഭാഗം കുട്ടികള്‍ക്ക് ഉദിനൂര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി ഏര്‍പെടുത്തിയ സൗജന്യ കുട ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുജാത വിതരണം ചെയ്തു.
റിട്ട. അധ്യാപിക പി. വസുമതിക്കുട്ടി ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്കായി ഏര്‍പെടുത്തിയ സൗജന്യ ബാഗ് വിതരണം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ജനാര്‍ദനന്‍ നിര്‍വഹിച്ചു. പടന്നഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ കുട്ടികള്‍ക്കുളള ഐഡി കാര്‍ഡ് വിതരണം ചെയ്തു. എല്‍എസ്എസ്, യുഎസ്എസ് വിജയികള്‍ക്ക് ഉപഹാര സമര്‍പണം നടത്തി. കോളിക്കര മോഹനന്‍ വിദ്യാലയത്തില്‍ ഏര്‍പെടുത്തിയ നവീകരിച്ച കുടിവെള്ള പദ്ധതി സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് കെ. വെളുത്തമ്പു ഏറ്റുവാങ്ങി.
ഉദിനൂര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി പ്രസിഡണ്ട് കെ.എന്‍ വാസുദേവന്‍ നായര്‍ എല്‍പി വിഭാഗം ക്ലാസുകളിലേക്ക് ഏര്‍പെടുത്തിയ ഫര്‍ണിച്ചര്‍ സമര്‍പ്പിച്ചു. കാസര്‍കോട് എസ്എസ്എ ഡിപിഒ എം. ബാലന്‍ മാസ്റ്റര്‍ ഫര്‍ണിച്ചര്‍ ഏറ്റുവാങ്ങി. കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി.വി കൃഷ്ണകുമാര്‍ സ്‌കൂള്‍ വാര്‍ഷികാഘോഷ സി.ഡി പ്രകാശനം ചെയ്തു. കെ. ശ്രീധരന്‍ നമ്പൂതിരി സ്‌കൂളിലേക്ക് സമര്‍പിച്ച പ്രിന്റര്‍, സ്‌കാനര്‍, ഫോട്ടോ സ്റ്റാറ്റ് മെഷീന്‍ എന്നിവ കാഞ്ഞങ്ങാട് ഡി.ഇ.ഒ സൗമിനി കല്ലത്ത് ഏറ്റുവാങ്ങി.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ജഗദീശന്‍, പടന്ന ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി കൃഷ്ണന്‍ മാസ്റ്റര്‍, പടന്ന ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. കുഞ്ഞമ്പു, പി. മുഹമ്മദ് അസ്ലം, ഡി.ഡി.ഇ. സി. രാഘവന്‍, ഐടി അറ്റ് സ്‌കൂള്‍ ജില്ലാകോഡിനേറ്റര്‍ എം.പി രാജേഷ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി. ഹരിദാസ് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, കുട്ടികളുടെ രക്ഷിതാക്കള്‍, നാട്ടൂകാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
പരവനടുക്കം: പരവനടുക്കം ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ് എം.എസ്.എഫ് ശാഖ കമ്മിറ്റിയുമായി സഹകരിച്ച് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ ചന്ദ്രശേഖരന്‍, പി .ടി.എ പ്രസിഡണ്ട് എം.എച്ച് സാലിഖ്, അധ്യാപകര്‍, ക്ലബ് ഭാരവാഹികള്‍, എം.എസ്.എഫ് നേതാക്കളായ അസ്ലം മച്ചിനടുക്കം, മുസ്തഫ മച്ചിനടുക്കം, നഷാത്ത് പരവനടുക്കം, അബ്ദുല്‍ നാജിര്‍, ഹാഷിം നെച്ചിപ്പടുപ്പ്, ഫാസില്‍ ഫാറൂഖ്, നജാത്ത്, നഈം കുന്നില്‍, നവാല്‍ സംബന്ധിച്ചു
വര്‍ണോത്സവമായി എം.എസ്.എഫ് പ്രവേശനോത്സവം
കാസര്‍കോട്: ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകള്‍ക്ക് എം.എസ്.എഫിന്റെ നേതൃത്വത്തില്‍ വിവിധ സ്‌കൂളുകളില്‍ പ്രവേശനോത്സവം നടത്തി. ജില്ലാതല ഉദ്ഘാടനം ജി.എച്ച്.എസ്.എസ് ചെര്‍ക്കളയില്‍ വാര്‍ഡംഗം ജി.വി സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.എം അബ്ദുല്ല ഹാജി, ബേവി മുഹമ്മദ്കുഞ്ഞി, തബ്ഷീര്‍ സി.ബി, ഷാനിഫ് നെല്ലിക്കട്ട, ഫസലുറഹ്് മാന്‍, സമീര്‍ മാഷ്, മാഹിന്‍ മാഷ് എന്നിവര്‍ സംബന്ധിച്ചു.
വടക്കുംബത്ത് മനാഫ്, ബീരിച്ചേരിയില്‍ സുന്‍സുന്‍, മഞ്ചേശ്വരം സിദ്ദീഖ്, മംഗല്‍പാടിയില്‍ ഗോള്‍ഡന്‍ റഹ്മാന്‍, ബദിയടുക്കയില്‍ നവാസ് കുഞ്ചാര്‍, സക്കീര്‍, സിയാദ്, ഇര്‍ഫാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ശ്രീനാരായണ വിദ്യാലയം പ്രവേശനോത്സവം
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ശ്രീനാരായണ വിദ്യാലയം പ്രവേശനോല്‍സവം വിവിധ പരിപാടികളോടെ നടന്നു. പുതുതായി വിദ്യാലയത്തില്‍ ചേര്‍ന്ന കുട്ടികളെ പഠന സാമഗ്രികള്‍ നല്‍കിയും മധുരം നല്‍കിയുമാണ് വരവേറ്റത്.
പരിപാടികളുടെ ഉദ്ഘാടനം റിട്ട. എസ്.ഐ പി.പി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീജ സന്തോഷ് അധ്യക്ഷത ഹിച്ചു. വി.വി ബേബി പ്രസംഗിച്ചു. കെ.വി സിന്ധു സ്വാഗതവും പ്രിന്‍സിപ്പാള്‍ ബിന്ദു സുകുമാരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറി.
കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂള്‍
നീലേശ്വരം: കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂളില്‍ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വി തങ്കമണി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗങ്ങളായ എന്‍.കെ സെലീന, ടി.ടി നാരായണി, എസ്.എം.സി ചെയര്‍മാന്‍ അഷറഫ് കൊട്ടോടി, സീനിയര്‍ അസിസ്റ്റന്റ് പി.എം മധു, കാലിച്ചാനടുക്കം ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ഗോപാലന്‍, സ്റ്റാഫ് സെക്രട്ടറി പി.വി ഗണേശന്‍, എന്‍.വി രാജന്‍ എന്നിവര്‍ സംസാരിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി പ്രീ-പ്രൈമറി ഒന്നാംക്ലാസ് കുട്ടികള്‍ക്ക് സൗജന്യമായി കുട വിതരണവും പുതുതായി പ്രവേശനം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോമും നല്‍കി. പായസവിതരണവും നടന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി
Keywords : Kasaragod, Kerala, School, Education, Children, Parents, Club, Praveshanolsavam.
Advertisement:

കാഞ്ഞിരപ്പൊയില്‍ ഗവ. ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര |
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ശ്രീനാരായണ വിദ്യാലയം പ്രവേശനോല്‍സവം വിവിധ പരിപാടികളോടെ നടന്നു. പുതുതായി വിദ്യാലയത്തില്‍ ചേര്‍ന്ന കുട്ടികളെ പഠന സാമഗ്രികള്‍ നല്‍കിയും മധുരം നല്‍കിയുമാണ് വരവേറ്റത്.
പരിപാടികളുടെ ഉദ്ഘാടനം റിട്ട. എസ്.ഐ പി.പി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീജ സന്തോഷ് അധ്യക്ഷത ഹിച്ചു. വി.വി ബേബി പ്രസംഗിച്ചു. കെ.വി സിന്ധു സ്വാഗതവും പ്രിന്‍സിപ്പാള്‍ ബിന്ദു സുകുമാരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറി.
കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂള്‍
നീലേശ്വരം: കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂളില്‍ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വി തങ്കമണി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗങ്ങളായ എന്‍.കെ സെലീന, ടി.ടി നാരായണി, എസ്.എം.സി ചെയര്‍മാന്‍ അഷറഫ് കൊട്ടോടി, സീനിയര്‍ അസിസ്റ്റന്റ് പി.എം മധു, കാലിച്ചാനടുക്കം ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ഗോപാലന്‍, സ്റ്റാഫ് സെക്രട്ടറി പി.വി ഗണേശന്‍, എന്‍.വി രാജന്‍ എന്നിവര്‍ സംസാരിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി പ്രീ-പ്രൈമറി ഒന്നാംക്ലാസ് കുട്ടികള്‍ക്ക് സൗജന്യമായി കുട വിതരണവും പുതുതായി പ്രവേശനം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോമും നല്‍കി. പായസവിതരണവും നടന്നു.
ടി.ഐ.എച്ച്.എസ്.എസ് നായമാര്‍മൂല സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം
|
ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം
|
കൂവട്ടി യു.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം |
ജി.എച്ച്.എസ്.എസ് എടനീരില്‍ നടന്ന പ്രവേശനോത്സവം
|
അരയി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം |