കൂടുതൽ പേർ എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ചതിനാൽ കാസർകോട്ട് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ
Jul 18, 2021, 21:24 IST
കാസർകോട്: (www.kasargodvartha.com 18.07.2021) എസ് എസ് എൽ സി പരീക്ഷയിൽ കൂടുതൽ വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയതിനാൽ പ്ലസ് വണിന് ഗണ്യമായ സീറ്റുകൾ വർധിപ്പിക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു.
എസ് എസ് എൽ സി പരീക്ഷയിൽ ഇത്തവണ 19287 പേർ വിജയിച്ചെങ്കിലും ജില്ലയിൽ ഹയർ സെകൻഡറി, വി എച് എസ് ഇ വിഭാഗങ്ങളിലായുള്ളത് 15808 സീറ്റുകൾ മാത്രമാണ്. ജില്ലയിൽ ഉപരിപഠനത്തിന് അവസരം ലഭിക്കാതെ വരുമ്പോൾ വിദ്യാർഥികൾ മംഗളുറു അടക്കമുള്ള ദക്ഷിണ കന്നഡ ജില്ലയിലെ സ്ഥാപങ്ങളെയാണ് ആശ്രയിക്കുന്നത്. കോവിഡിനെ തുടർന്ന് അവിടങ്ങളിൽ അധികം പേർ പോകാനിടയില്ല. ജില്ലയിൽ തെന്നെ ഉപരിപഠനത്തിനായിരിക്കും അവർ ശ്രമിക്കുകയെന്നും എംഎൽഎ പറഞ്ഞു.
Keywords: Kerala, News, Kasaragod, Top-Headlines, SSLC, Plus-two, Education, Student, School, MLA, N.A.Nellikunnu, NA Nellikunnu MLA wants increase in Plus One seats.
< !- START disable copy paste -->