ഹിജാബ് വിവാദത്തിനിടെ വേറിട്ട തീരുമാനവുമായി കർണാടകയിലെ ഒരു കോളജ്; ശിരോവസ്ത്രം ധരിച്ച് പെൺകുട്ടികൾക്ക് ക്ലാസിൽ പ്രവേശിക്കാൻ യൂനിഫോം നയം എടുത്തുകളഞ്ഞു
Feb 19, 2022, 18:36 IST
മൈസുറു: (www.kasargodvartha.com 19.02.2022) കർണാടകയിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിജാബ് ധരിച്ച പെൺകുട്ടികളെ കോളജ് അധികൃതർ വിലക്കുന്ന നടപടികൾ വ്യാപകമാവുകയും വലിയ പ്രതിഷേധങ്ങളും ഉയരുന്നതിനിടെ വേറിട്ട തീരുമാനവുമായി മൈസൂറിലെ ഒരു കോളജ്.
മുസ്ലീം വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ അനുമതി നൽകുന്നതിനായി മൈസൂറിലെ ഒരു സ്വകാര്യ കോളജ് അതിന്റെ യൂനിഫോം നയം എടുത്തുകളഞ്ഞതായി ടൈംസ് ഓഫ് ഇൻഡ്യ റിപോർട് ചെയ്തു. ഇത്തരമൊരു നടപടി സ്വീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ കോളജാണിത്.
കോളജിലെ നാല് വിദ്യാർഥിനികൾ ഹിജാബ് ധരിക്കാതെ ക്ലാസിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയും പ്രതിഷേധിക്കുകയും ചെയ്തുവെന്ന് മൈസൂറിലെ ഡിഡിപിയു (ഡെപ്യൂടി ഡയറക്ടർ ഓഫ് പ്രീ യൂനിവേഴ്സിറ്റി) ഡികെ ശ്രീനിവാസ മൂർത്തി പറഞ്ഞു. 'ചില സംഘടനകൾ അവർക്ക് പിന്തുണ നൽകി. കോളജ് സന്ദർശിച്ച് എല്ലാവരുമായും ചർച നടത്തി. അതിനിടെ, വിദ്യാർഥിനികളെ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കുന്ന യൂനിഫോം നിയമം റദ്ദാക്കുന്നതായി കോളജ് അറിയിച്ചു' - അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, Karnataka, Mysore, Top-Headlines, College, Students, Study class, Controversy, Education, Hijab, Mysuru college cancels uniform rule to allow hijabs.
< !- START disable copy paste -->