തൃക്കരിപ്പൂര്‍ ഗവ. ഹൈസ്കൂള്‍ അന്തര്‍ ദേശീയ നിലവാരത്തില്‍ ഉയര്‍ത്തണം: മുസ്ലിം ലീഗ്
Sep 21, 2016, 09:19 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 21/09/2016) നിയോജക മണ്ഡലത്തില്‍ ഒരു വിദ്യാലയം അന്തര്‍ ദേശീയ നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ അര നൂറ്റാണ്ടിന്റെ മഹിത പാരമ്പര്യമുള്ള തൃക്കരിപ്പൂര്‍ വി പി പി എം കെ പി എസ് ജി വി എച്ച് എസ് സ്കൂളിനെ ഉള്‍പെടുത്തണമെന്ന് മുസ്ലിം ലീഗ് ടൗണ്‍ വാര്‍ഡ് പ്രവര്‍ത്തക കണ്വെന്ഷന് ആവശ്യപ്പെട്ടു.
സി കെ പി അഹ് മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. എം ടി പി കരീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സത്താര്‍ വടക്കുമ്പാട്, ഒ ടി അഹ് മദ് ഹാജി, പി പി അബ്ദുര്‍ റഹ് മാന്‍ ഹാജി, എന്‍ എ മജീദ്, എന്‍ സി അബ്ദുര്‍ റഹ് മാന്‍, യു പി റസാഖ്, അക്ബര്‍ സാദത്ത്, എം പി നബീല്‍, സി അലി, നിസാര്‍ തങ്കയം, കെ ഹുസൈന് ഹാജി, ടി അബ്ദുല്ല ഹാജി എന്നിവര്‍ പ്രസംഗിച്ചു.
ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന മുസ്ലിം ലീഗ് അംഗത്വ ക്യാമ്പയിന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപെടുത്താന്‍ പരിപാടികള്‍ ആവിഷ്കരിച്ചു.
Keywords : Trikaripure, Muslim-league, School, Education, Meeting.