കണ്ണൂര്‍ യുണിവേഴ്‌സിറ്റി ബി എ എക്കണോമിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്കുമായി മുര്‍ഷിദ സുല്‍ത്താന, ഷഫഖ് മഹലിലേക്ക് റാങ്ക് എത്തുന്നത് ഇത് രണ്ടാം തവണ
Jun 8, 2018, 13:19 IST
കാസര്‍കോട്:(www.kasargodvartha.com 08/06/2018) കണ്ണൂര്‍ യുണിവേഴ്‌സിറ്റി ബി എ എക്കണോമിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്കുമായി മുര്‍ഷിദ സുല്‍ത്താന. ഷഫഖ് മഹലിലേക്ക് റാങ്ക് എത്തുന്നത് ഇത് രണ്ടാം തവണയാണ്. പട്ട്‌ളയിലെ മുഹമ്മദ് ഷാഫി-ജമ്മീല ദമ്പതികളുടെ മകളാണ് മുര്‍ഷിദ. കാസര്‍കോട് ഗവണ്‍മെന്റ് കോളജിലെ വിദ്യാര്‍ത്ഥിനിയാണ്. നേരത്തെ എല്‍ ബി എസ് എഞ്ചിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന കാര്‍ട്ടൂണിസ്റ്റ് കൂടിയായ സഹോദരന്‍ മുജീബ് പട്ട്‌ള മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ മൂന്നാം റാങ്ക് നേടിയിരുന്നു.
പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തി വന്നിരുന്ന മുര്‍ഷിദയുടെ പ്രൈമറി വിദ്യാഭ്യാസം പട്ട്‌ള ന്യൂ മോഡല്‍ സ്‌കൂളിലും ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പട്ട്‌ളയിലുമായിരുന്നു. ഹൈസ്‌കൂള്‍ വിദ്യഭ്യാസം ഉളിയത്തുടുക്ക ജയ്മാതാ സ്‌കൂളിലായിരുന്നു. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ഹയര്‍സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാണ് കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ ബി എ എക്കണോമിക്‌സിന് ചേര്‍ന്നത്. അവിടെ തന്നെ എം എ എക്കണോമിക്‌സിന് പഠിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മുര്‍ഷിദ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ആയിശത്ത് ഷമീമ, ഷറീന ഫാത്തിമ എന്നിവര്‍ സഹോദരിമാരാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News,Kasaragod, Kerala, Education, First Rank, Murshida sulthana got First rank in Kannur university degree exam