മുന്നാട് പീപ്പിള്‍സ് കോളജ് ദശവാര്‍ഷികാഘോഷവും ഇഎംഎസ് പ്രതിമ അനാച്ഛാദനവും 19ന്
Mar 16, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 16/03/2015) മുന്നാട് പീപ്പിള്‍സ് സഹകരണ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന്റെ ദശവാര്ഷികാഘോഷം ഉദ്ഘാടനവും ഇഎംഎസിന്റെ പ്രതിമ അനാച്ഛാദനവും 19ന് വൈകിട്ട് മൂന്ന് മണിക്ക് കോളജില്‍ നടക്കുമെന്ന് കാസര്‍കോട് സഹകരണ എഡ്യുക്കേഷന്‍ സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദശവാര്ഷികാഘോഷം 19ന് വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.കെ അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യും. ഇ.എം.എസിന്റെ പ്രതിമ, ഇഎംഎസിന്റെ മകള്‍ ഇ.എം രാധ അനാച്ഛാദനം ചെയ്യും. സിപിഎം ജില്ലാസെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്, കോണ്‍ഗ്രസ് നേതാവ് കെ.പി കുഞ്ഞിക്കണ്ണന് എന്നിവരടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സംസാരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.
ഒരുവര്‍ഷം നീളുന്ന ദശവാര്ഷകാഘോഷത്തില് സെമിനാര്‍, പുസ്തകോത്സവം, നാടകോത്സവം, ആദരസമ്മേളനം, കലാ സാഹിത്യമത്സരം, പൂര്‍വ വിദ്യാര്‍ഥി സംഗമം തുടങ്ങിയവയും സംഘടിപ്പിക്കും. ബന്തടുക്ക മുതല്‍ കരിച്ചേരി വരെ റോഡരികില്‍ ആയിരം മരം നടും. ബേഡകം പഞ്ചായത്തിലെ മൂന്നുവാര്‍ഡുകളില്‍ ആയിരം മാലിന്യനിര്‍മാര്‍ജന പൈപ്പുകള്‍ സ്ഥാപിക്കും. ഒരു ആദിവാസി കോളനി ദത്തെടുത്ത് അഭിവൃദ്ധിപ്പെടുത്തും.
രണ്ട് എന്‍എസ്എസ് യൂണിറ്റ്, ലഹരി വിരുദ്ധ ക്ലബ്, പ്രകൃതിക്ലബ് എന്നിവയും കോളജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലൈബ്രറി കെട്ടിടം പൂര്‍ത്തിയാകുന്നതോടെ കണ്ണൂര്‍ സര്‍വകലാശാലയിലെ ഏറ്റവും വലിയ ലൈബ്രറിയാകും പീപ്പിള്‍ കോളജിന്റേത്. താത്ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ കോളജ് പത്താം വാര്‍ഷികത്തിന്റെ നിറുകയില്‍ എത്തുമ്പോള്‍ സ്വന്തമായി കെട്ടിടങ്ങളും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലൈബ്രറി - കമ്പ്യൂട്ടര്‍ ലാബുമായി മുന്നിട്ട് നില്‍ക്കുകയാണ്. മുന്നാട് എംബിഎ കോളജ്, ചെങ്കള വിവേകാനന്ദ കോളജ്, മുന്നാട് ധിഷണ അക്കാദമി, ബദിയഡുക്ക സഹകരണ കോളജ് തുടങ്ങിവയും പീപ്പിള്‍സ് കോളജിന്റെ സഹകരണസ്ഥാപനങ്ങളാണ്.
വാര്‍ത്താസമ്മേളനത്തില്‍ സംഘം പ്രസിഡണ്ട് പി. രാഘവന്, പ്രിന്‍സിപ്പാള്‍ ഡോ. സി.കെ ലൂക്കോസ്, പി ബാലകൃഷ്ണന്, ഇ.കെ രാജേഷ്, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എം. ലതിക, ജിനു പി. ഐസക്, സുരേഷ് പയ്യങ്ങാനം എന്നിവരും പങ്കെടുത്തു.

Keywords : Kasaragod, Kerala, Education, Munnad, College, Celebration, Programme, Inauguration, Munnad Peoples College, 10 Anniversary.