മുഹിമ്മാത്ത് സമ്മേളനത്തിന് സനദ് ദാനത്തോടെ സമാപനം
Dec 23, 2012, 22:49 IST
മുഹിമ്മാത്ത് ന്യൂന പക്ഷ പദവി പ്രഖ്യാപനം നടത്തിയ ശേഷം ജനറല്‍ മാനേജര്‍ എ.കെ. ഇസ്സുദ്ദീന്‍ സഖാഫിക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍. എ സര്‍ട്ടിഫിക്കറ്റ് കൈമാറുന്നു. |
ജില്ലയുടെ മഹല്ലുകളില്‍നിന്നും കര്‍ണാടകയുടെ വിവിധ ദിക്കുകളില്‍ നിന്നും സ്പെഷ്യല്‍ വാഹനങ്ങളിലും മറ്റുമായി ഒഴുകിയെത്തിയ പതിനായിരങ്ങള്‍, രണ്ട് പതിറ്റാണ്ട് കൊണ്ട് മുഹിമ്മാത്ത് സമൂഹ മനസ്സില്‍ നേടിയെടുത്ത സ്വാധീനത്തിന് അംഗീകാരം ചാര്‍ത്തി.
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വര്‍ഗീയതയും സ്പര്‍ദ്ധയും വളര്‍ത്തുന്നവര്‍ക്കെതിരെ താക്കീതായി മാറിയ സമ്മേളനത്തില്‍ നാടിന്റെ പൂര്‍വ്വകാല പ്രതാപം വീണ്ടെടുക്കുന്നതിന് ഒറ്റക്കെട്ടായി മുന്നേറാന്‍ ആഹ്വാനമുയര്‍ന്നു. വൈകിട്ട് നാലുമണിയോടെ തുടങ്ങിയ സനദദാനസമ്മേളനം അര്‍ധരാത്രി പിന്നിട്ടാണ് സമാപിച്ചത്. മൂന്ന് ദിവസത്തെ വിവിധ സമ്മേളന പരിപാടികളില്‍ അരലക്ഷത്തിലേറെ പേര് മുഹിമ്മാത്ത് നഗരിയിലെത്തി.
സമാപന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെയാണ് ആരംഭിച്ചത്. ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സ്ഥാനവസ്ത്രം വിതരണം ചെയ്തു. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ പ്രവാസി സമ്മേളനം ഉദ്ഘാടനം ചെയ്തു.
മുഹിമ്മാത്ത് ഹാന്‍ഡിക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് സമസ്ത സെക്രട്ടറി കെ.പി. ഹംസ മുസ്ലിയാര് ചിത്താരി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂള്‍ പുതിയ ബ്ലോക്ക് പി. കരുണാകരന് എം പിയും മുഹിമ്മാത്ത് ന്യൂനപക്ഷ പദവി പ്രഖ്യാപനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും മുഹിമ്മാത്ത് ഹൈസ്കൂള്‍ സ്മാര്‍ട്ട് ക്ലാസ്റൂം പി.ബി. അബ്ദുറസാഖ് എം എല്‍ എയും നിര്‍വഹിച്ചു. മുന്‍ കേന്ദ്ര മന്ത്രി സി.എം ഇബ്രാഹീം, യു.ടി ഖാദിര്‍ എം.എല്‍ എ അവാര്‍ഡ് ദാനം നിര്‍വഹിച്ചു.
വിവിധ ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനം അഡ്വ. സി.എച്ച്. കുഞ്ഞമ്പു, പി.എ അഷ്റഫലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുറഹ്്മാന്, പൂന അബ്ദുറഹ്മാന് ഹാജി എന്നിവര്‍ നിര്‍വഹിച്ചു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതം പറഞ്ഞു.
സമാപന സമ്മേളനത്തില്‍ എ.കെ. അബ്ദുറഹ്മാന് മുസ്ലിയാര്, സയ്യിദ് ഹസന് അഹ്ദല്‍ തങ്ങള്‍, എം അലിക്കുഞ്ഞി മുസ്ലിയാര് ഷിറിയ, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്, അബ്ദുല്‍ ഹമീദ് മുസ്ലിയാര് മച്ചംപാടി, അബ്ബാസ് മുസ്ലിയാര് മഞ്ഞനാടി, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്, കെ.പി ഹുസൈന് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, വി.പി.എം ഫൈസി വില്യാപ്പള്ളി, പട്ടുവം കെ.പി അബൂബക്കര്‍ മുസ്ലിയാര്, എന്‍,എം അബ്ദു റഹ്മാന് മുസ്ലിയാര്, അബ്ദുസ്സലാം മുസ്ലിയാര് ദേവര്‍ശ്ശോല, എ.കെ. ഇസ്സുദ്ദീന്‍ സഖാഫി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സി. അബ്ദുല്ല മുസ്ലിയാര്, ഹാജി അമീറലി ചൂരി, മിത്തൂര്‍ ഉസ്മാന് ഹാജി, സയ്യിദ് ഇബ്രാഹീം അല്‍ ഹാദി ചൂരി, സയ്യിദ് അബ്ദുല്‍ അസീസ് ഐദറൂസി, സുലൈമാന്‍ കരിവെള്ളൂര്‍, സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, റസാഖ് സഖാഫി കോട്ടക്കുന്ന്, ഹമീദ് മൊലവി ആലമ്പാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എ.ബി മൊയ്തു സഅദി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബശീര്‍ പുളിക്കൂര്‍ നന്ദി പറഞ്ഞു.
Releated News:
പ്രാദേശിക വികസന അസന്തുലിതാവസ്ഥ രാജ്യ പുരോഗതിക്ക് തടസ്സം: കാന്തപുരം
Keywords: Kanthapuram, puthige, kasaragod, Kerala, Muhimmath, A.P. Aboobacker Musliyar, Kinfra Park, Devolepment, Road, Education, Muhimmath, Muhimmath annual convocation held