പ്ലസ് വണ്‍ പ്രവേശനത്തിന് കോഴ വാങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി എം എസ് എഫ് നേതാവിന്റെ സൗണ്ട് ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍
Jun 29, 2017, 20:05 IST
കാസര്‍കോട്: (www.kasargodvartha.com 29.06.2017) പ്ലസ് വണ്‍ പ്രവേശനത്തിന് കോഴ വാങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി എം എസ് എഫ് നേതാവിന്റെ സൗണ്ട് ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. എം എസ് എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടിയുടെ സൗണ്ട് ക്ലിപ്പാണ് പ്രചരിക്കുന്നത്. പിടിഎ ഫണ്ടില്‍ നിന്നും സ്‌പെഷ്യല്‍ ഫീസെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളില്‍ നിന്നും വന്‍ തുക കോഴ വാങ്ങുന്നതായുള്ള പ്രചരണം ശക്തമായതോടെയാണ് എം എസ് എഫ് നേതാവിന്റെ മുന്നറിയിപ്പ്. ഏതെങ്കിലും സ്‌കൂളുകള്‍ പണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ എംഎസ്എഫ് നേതൃത്വത്തെ വിവരമറിയിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടിയും സമരപരിപാടികളും നടത്തുമെന്നും ആബിദ് ആറങ്ങാടി മുന്നറിയിപ്പ് നല്‍കി. മെരിറ്റ് സീറ്റിലും സംവരണ വിഭാഗത്തിലും മാനേജ്‌മെന്റ് സീറ്റിലും പ്രവേശനം ലഭിക്കുന്നവരില്‍ നിന്നും കോഴപണം വാങ്ങുന്നതായാണ് ആക്ഷേപം. പിടിഎ ഫണ്ട് താത്പര്യമുണ്ടെങ്കില്‍ മാത്രം നല്‍കിയാല്‍ മതിയെന്നും അല്ലാതെ നിര്‍ബന്ധിതമായി പിടിഎ ഫണ്ട് നല്‍കേണ്ടതില്ലെന്നും ആബിദ് സൗണ്ട് ക്ലിപ്പില്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസാവകാശ നിയമത്തിന് എതിരാണ് ഇത്തരത്തില്‍ കോഴവാങ്ങുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ആബിദ് മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Education, Social networks, MSF leader's sound clip in Social media
Keywords: Kasaragod, Kerala, news, Education, Social networks, MSF leader's sound clip in Social media