city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍വ്വകലാശാല പരീക്ഷാ മൂല്യനിര്‍ണയത്തില്‍ അപാകത: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് എം.എസ്.എഫ്

കാസര്‍കോട്: (www.kasargodvartha.com 26.09.2014) കണ്ണൂര്‍ സര്‍വ്വകലാശാല പരിധിയിലെ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജിലെ 20 വിദ്യാര്‍ത്ഥികളുടെ ഇന്റര്‍നെറ്റ് പ്രോഗ്രാം വിത്ത് ജാവ പരീക്ഷ മൂല്യനിര്‍ണയം നടത്തി തോല്‍പ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണിയും ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടിയും ആവശ്യപ്പെട്ടു.

ആദ്യം പരീക്ഷാ ഫലം വന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ പരാജയപ്പെടുകയും പിന്നീട് 600 രൂപ ഫീസടച്ച് പുനര്‍മൂല്യ നിര്‍ണയം നടത്തിയപ്പോള്‍ ഇതേ കുട്ടികള്‍ പാസാവുകയും ചെയ്തു. അധ്യാപകരുടെ മൂല്യ നിര്‍ണയത്തിലെ അപാകതയാണ് ഇതിന് കാരണം. ഇക്കാരണത്താല്‍ തന്നെ ഈ 20 വിദ്യാര്‍ത്ഥികളുടെ ഒരു അധ്യയന വര്‍ഷം നഷ്ടപ്പെട്ടിരിക്കുകയാണ്. പരീക്ഷാ മൂല്യ നിര്‍ണയത്തില്‍ തീരെ പരിചയമില്ലാത്ത ഉദ്യോഗസ്ഥരെയാണ് സര്‍വ്വകലാശാല നിയോഗിച്ചതെന്ന് എം.എസ്.എഫ് ആരോപിച്ചു.

വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കിയ സര്‍വ്വകലാശാലയിലെ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷേഭത്തിന് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സര്‍വ്വകലാശാല പരീക്ഷാ മൂല്യനിര്‍ണയത്തില്‍ അപാകത: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് എം.എസ്.എഫ്

Keywords : Kasaragod, MSF, LBS-College, Kerala, Education, Examination, Kannur University, MSF demands action on valuation issue of Kannur university. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia