city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്.എഫ്.ഐയുടെ സമരത്തില്‍ പങ്കെടുത്ത ഹെഡ്മാസ്റ്റര്‍ക്കെതിരെ എം.എസ്.എഫ്

കാസര്‍കോട്: (www.kasargodvartha.com 08/07/2015) സ്‌കൂളുകളില്‍ പാഠപുസ്തകം എത്തിച്ചില്ല എന്ന പരാതിയില്‍ വിദ്യാഭ്യാസ മന്ത്രിക്കും വകുപ്പിനുമെതിരെ സമരം ചെയ്ത എസ്.എഫ്.ഐക്ക് പിന്തുണ നല്‍കുകയും സ്‌കൂള്‍ പഠന സമയം സമരത്തിന് അനുവദിച്ച് കൊടുത്ത് പരിപാടിയില്‍ അധ്യക്ഷം വഹിക്കുകയും ചെയ്ത ജി.യു.പി.എസ്. അടുക്കത്ത്ബയല്‍ സ്‌കൂളിലെ പ്രധാനാധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

എസ്.എഫ്.ഐയുടെ സമരത്തില്‍ പങ്കെടുത്ത ഹെഡ്മാസ്റ്റര്‍ക്കെതിരെ എം.എസ്.എഫ്കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് അധ്യയന വര്‍ഷം അവസാനമാണ് പലപ്പോഴും പാഠപുസ്തകം വിതരണം നടന്നിരുന്നത്. എന്നാല്‍ ഈ ഭരണകാലത്ത് ആദ്യത്തെ നാലു വര്‍ഷവും കൃത്യസമയത്ത് തന്നെ പാഠപുസ്തകം വിതരണം ചെയ്തിരുന്നു. പുസ്തകത്തിന്റെ പാറ്റേണും സിലബസും മാറിയതുകൊണ്ടാണ് പ്രിന്റിംഗ് താമസിച്ചത് എന്ന വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം ചെവി കൊള്ളാതെ എസ്.എഫ്.ഐ നടത്തുന്ന സമരം അരുവിക്കരയിലെ തോല്‍വി മറച്ചുവെക്കാനുള്ള ആയുധമായാണ് സി.പി.എം കാണുന്നത്. ഇത് രാഷ്ട്രീയ അപചയമാണെന്നും ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി. ഹെഡ്മാസ്റ്റര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രി, ഡി.ഡി.ഇ തുടങ്ങിയവര്‍ക്ക് പരാതി നല്‍കി.

യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. അസീസ് കളത്തൂര്‍, റൗഫ് ബാവിക്കര, ഇര്‍ഷാദ് മൊഗ്രാല്‍, സി.ഐ.എ. ഹമീദ്, ഇര്‍ഷാദ് പടന്ന, ജാബിര്‍ തങ്കയം, ജാഫര്‍ കല്ലഞ്ചിറ, നവാസ് കുഞ്ചാര്‍, നിസാം, സിദ്ദീഖ് മഞ്ചേശ്വരം, ജൗഹര്‍ ഉദുമ, കുഞ്ഞബ്ദുല്ല, റമീസ് ആറങ്ങാടി ചര്‍ച്ചയില്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  MSF, SFI, Protest, Kasaragod, Kerala, School, Headmaster, Education.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia