city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മികച്ച വിദ്യാർഥികളെ വ്യവസായ രംഗത്തെത്തിക്കാൻ ലക്ഷ്യമിട്ട് നോർത് മലബാർ ചേംബർ ഓഫ് കൊമേഴ്സും കേന്ദ്ര സർവകലാശാലയും ധാരണ പത്രം ഒപ്പു വെച്ചു

കാസർകോട്: (www.kasargodvartha.com 27.11.2021) കഴിവും പരിശീലനവും ലഭിച്ച വിദ്യാർഥികളെ വ്യവസായ രംഗത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ നോർത് മലബാർ ചേംബർ ഓഫ് കൊമേഴ്സും കാസർകോട് കേന്ദ്ര സർവകലാശാലയും ധാരണ പത്രം ഒപ്പു വെച്ചു. വ്യവസായികൾക്ക് അഭ്യസ്തവിദ്യരേയും തൊഴിൽ പരിശീലനവുമുള്ളവരെയും ലഭ്യമാക്കുന്നതിലൂടെ വ്യവസായമേഖലക്ക് പുത്തൻ ഉണർവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചേംബർ.
                      
മികച്ച വിദ്യാർഥികളെ വ്യവസായ രംഗത്തെത്തിക്കാൻ ലക്ഷ്യമിട്ട് നോർത് മലബാർ ചേംബർ ഓഫ് കൊമേഴ്സും കേന്ദ്ര സർവകലാശാലയും ധാരണ പത്രം ഒപ്പു വെച്ചു
        
വ്യാവസായികമായി പിന്നോക്കം നിൽക്കുന്ന കാസർകോട് ജില്ലയുടെ ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം എന്നിവയുടെ വളർചക്ക് കൂടി ഏറെ പ്രാധാന്യം നൽകി ചേംബറും സർവകലാശാലയും പ്രവർത്തിക്കും. ധാരണ പത്രത്തിൽ ചേംബർ ഓഫ് കൊമേഴ്സിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഡോ. ജോസഫ് ബെനവനും സർവകലാശാല പ്രതിനിധിയായി റെജിസ്ട്രാർ ഡോ. സന്തോഷ് കുമാറുമാണ് ഒപ്പുവെച്ചത്.

ടി കെ രമേശ് കുമാർ, സി അനിൽ കുമാർ, എ കെ ശ്യാംപ്രസാദ്‌, മുജീബ് അഹ്‌മദ്‌, എം എൻ പ്രസാദ്, ഗൗതം ഭക്ത, ഡോ. എം മുരളീധരൻ നമ്പ്യാർ, ഡോ. വി ബാലചന്ദ്രൻ, ഡോ. എ ശക്തിവേൽ, ഡോ. പി എം അനീഷ്, ഡോ. ഗോവിന്ദ റാവു, സുരേശൻ കണ്ടത്തിൽ എന്നിവർ പങ്കെടുത്തു.


Keywords: News, Kerala, Kasaragod, Students, District, Tourism, Education, MoU signed by North Malabar Chamber of Commerce and Central University.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia