ലോക നാട്ടറിവ് ദിനത്തില്‍ രുചിയൂറും നാടന്‍ വിഭവങ്ങള്‍ ഒരുക്കി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
Aug 22, 2017, 21:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.08.2017) നാവില്‍ രുചിയൂറും നാടന്‍ വിഭവങ്ങള്‍ ഒരുക്കി അരയി ഗവ. യു പി സ്‌കൂള്‍ അമ്മ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒരുക്കിയ നാടന്‍ ഇലക്കറി മഹോത്സവം നവ്യാനുഭവമായി. ലോക നാട്ടറിവ് ദിനാചരണത്തോടനുബന്ധിച്ചാണ് മലയാളി മറന്നു പോയ നാടന്‍ രുചികള്‍ ഒരുക്കാന്‍ അമ്മമാര്‍ മുന്നിട്ടിറങ്ങിയത്.
നാട്ടിടവഴികളിലും പുരയിടത്തിലും ആരും ശ്രദ്ധിക്കാതെ പോകുന്ന ഔഷധ ഗുണവും പോഷകസമൃദ്ധവുമായ നൂറിലധികം ഇലകള്‍ ഉപയോഗിച്ച് ഇരുന്നൂറിലേറെ വിഭവങ്ങളാണ് ചുരുങ്ങിയ സമയം കൊണ്ട് അമ്മമാര്‍ തയ്യാറാക്കിയത്. മുരിങ്ങയില കട്‌ലറ്റ്, തകര, ചേന, കോവക്ക, കറിവേപ്പില എന്നിവ ചേര്‍ത്ത പച്ചില ഫിസ, ചീരപ്പുട്ട്, നെടുംതാളപ്പം, പത്തില തോരന്‍, ഇഞ്ചിയില, പാവയ്ക്കയില, പുനപ്പുളി, മുത്തിള്‍, തഴുതാമ ചേര്‍ത്ത പച്ചടി, വിവിധയിനം തോരന്‍, താളില കൊണ്ടുള്ള വിശിഷ്ടമായ പത്രട തുടങ്ങിയ ഓരോ വിഭവത്തിനും വ്യത്യസ്തമായ സ്വാദ്. തൂശനിലയില്‍ വിളമ്പിയ വിഭവങ്ങളുടെ രുചിയറിയാന്‍ എത്തിയ കുട്ടികള്‍ക്ക് അമ്മമാര്‍ തന്നെ അവയുടെ ഔഷധ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.
ചാര്‍ട്ടുകളില്‍ കുറിപ്പെഴുതി പ്രദര്‍ശിപ്പിക്കുകയുമുണ്ടായി. പ്രദര്‍ശനത്തിനു ശേഷം വിഭവങ്ങള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പി. നഗരസഭ കൗണ്‍സിലര്‍ സി കെ വത്സലന്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ പി പുരുഷോത്തമന്‍, ബി പി ഒ വി മധുസൂദനന്‍, വിനോദ് കുട്ടമത്ത്, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, പി ടി എ പ്രസിഡന്റ് എസ് ജഗദീശന്‍, പ്രകാശന്‍ കരിവെള്ളൂര്‍ പ്രസംഗിച്ചു. മദര്‍ പി ടി എ പ്രസിഡന്റ് എസ് സി റഹ് മത്ത് അധ്യക്ഷത വഹിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, School, Students, Education, Mothers prepared curry for students.