ഏകദിന പഠനക്ലാസ് സംഘടിപ്പിച്ചു
Oct 8, 2012, 13:31 IST
കാഞ്ഞങ്ങാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകദിന പഠനക്ലാസ് സംഘടിപ്പിച്ചു. വ്യാപാരഭവനില്‍ നടന്ന പഠനക്ലാസ് ജില്ലാ പ്രസിഡന്റ് കെ. അഹ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.
കെ.വി. രജ്ഞിത്ത് കുമാര്‍ ക്ലാസെടുത്തു. യൂത്ത് വിംങ് പ്രസിഡന്റ് ടി.എ. അന്‍വര്‍ സദാത്ത് അധ്യക്ഷത വഹിച്ചു. സിജോ ചിറക്കേക്കാരന്‍ മുഖ്യാതിഥിയായിരുന്നു. ജോസ് തയ്യില്‍, എല്‍.എം.സുബൈര്‍, കെ.വി.ബാലകൃഷ്ണന്, സി.യൂസഫ്ഹാജി, സുനന്ദ കുഞ്ഞികൃഷ്ണന്, എ.സുബൈര്‍, ഏ.കെ.അഷറഫ് എന്നിവര്‍ സംസാരിച്ചു. ടി.കെ.മുഹമ്മദ് ഷെരീഫ് സ്വാഗതവും, ഏ.കെ. അഷറഫ് നന്ദിയും പറഞ്ഞു.
Keywords: Merchant association, Youth wing, Oneday, Education, Class, Kanhangad, Kasaragod, Kerala, Malayalam news