കൊറഗ ശാക്തീകരണത്തിന് ഇനി മീനാക്ഷിയും
Jul 29, 2019, 20:18 IST
കാസര്‍കോട്: (www.kasargodvartha.com 29.07.2019) സംസ്ഥാനത്തെ കൊറഗ സമൂഹത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഉന്നതവിദ്യാഭ്യാസം നേടി എംഫില്‍ കരസ്ഥമാക്കിയ മീനാക്ഷി ബൊഡ്ഡോഡി ഇനി കൊറഗ വിഭാഗത്തിന്റെ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാവും. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ നടപ്പിലാക്കുന്ന കൊറഗ സ്പെഷ്യല്‍ പ്രൊജക്ടില്‍ ആനിമേറ്ററായി മീനാക്ഷി നിയമിതയായി. കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി ടി സുരേന്ദ്രനില്‍ നിന്നും മീനാക്ഷി നിയമന ഉത്തരവ് സ്വീകരിച്ചു.
കൊറഗ സമൂഹം കൂടുതലായി കാണുന്ന മീഞ്ച ഗ്രാമപഞ്ചായത്തിലാണ് മീനാക്ഷി പ്രവര്‍ത്തിക്കുക. കൊറഗ വിഭാഗത്തിന്റെ സമഗ്രവികസനത്തിനായി കുടുംബശ്രീയുടെ കീഴില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഏകോപനം ഈ കൈകളില്‍ ഭദ്രമായിരിക്കും. കുടുംബശ്രീയുടെ ഭാഗമായി മാറുന്നതിനുള്ള മീനാക്ഷിയുടെ നിയമനം ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നു വരുന്ന കൊറഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാവുമെന്ന് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ പറഞ്ഞു. ഒന്നു മുതല്‍ നാലാം ക്ലാസ് വരെ ജി എല്‍ പി എസ് പാത്തൂരിലും (വോര്‍ക്കാടി), അഞ്ചു മുതല്‍ പത്തുവരെ എസ് വി വി എച്ച് എസ് കൊഡ്ല മൊഗറിലും, പി യു സി പഠനം കന്യാന പദവി പൂര്‍വ്വ കോളേജിലുമായിരുന്നു. കന്നഡ ബിരുദ പഠനം ഗോവിന്ദപൈ കോളേജിലും ബിരുദാനന്തര ബിരുദം കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലുമായിരുന്നു പൂര്‍ത്തിയാക്കിയത്.
തുടര്‍ന്ന് കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ എം ഫില്‍ പഠനവും പൂര്‍ത്തിയാക്കി. തുളു, കന്നഡ, കൊറഗ, മലയാളം എന്നീ നാലു ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്ന മീനാക്ഷിയുടെ ഭാഷാ വൈദഗ്ദ്ധ്യം ഏവരേയും വിസ്മയിപ്പിക്കുന്നതാണ്. കൊറഗ സമൂഹത്തിന്റെ സമഗ്ര വികസനത്തിന് വിദ്യാഭ്യാസം അത്യാവശ്യമാണെന്നാണ് മീനാക്ഷി പറയുന്നത്. പഴയകാലത്തില്‍ നിന്നും മാറി കൊറഗ സമൂഹത്തിലെ യുവ തലമുറ വിദ്യാഭ്യാസം നേടുന്നതിന് മുന്നോട്ടു വരുന്നുണ്ട്. വിദ്യാഭ്യാസം നേടിയിട്ടും പെട്ടെന്ന് തൊഴില്‍ ലഭിക്കാത്തത് ചിലരിലെങ്കിലും നിരാശയുണ്ടാക്കുന്നുവെന്നും കൂടുതല്‍ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. കുടുംബശ്രീ പദ്ധതി പ്രകാരം യൂണിറ്റുകള്‍ ആരംഭിച്ച് കരകൗശല വസ്തുക്കള്‍ക്കും മറ്റുമായി ചെറുകിട നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊറഗ വിഭാഗത്തിന്റെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുമ്പോഴും പഠനം ഇനിയും തുടരാന്‍ തന്നെയാണ് മീനാക്ഷിയുടെ തീരുമാനം.
തുളു, കന്നഡ ഭാഷകളുടെ അതിപ്രസരത്താല്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കൊറഗ ഭാഷയെ കുറിച്ച് പഠനം നടത്തി പി എച്ച് ഡി നേടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. കൂട്ടിന് എല്ലാ പിന്തുണയുമായി കണ്ടക്ടര്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് രത്നാകരയും മകന്‍ മോക്ഷിതും മീനാക്ഷിയുടെ ചരിത്ര നിയോഗത്തിന് നിറവര്‍ണം നല്‍കുന്നു. ജില്ലാ മിഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍മാരായ പ്രകാശന്‍ പാലായി, ഡി ഹരിദാസ്, പി ജോസഫ്, കൊറഗ സ്പെഷ്യല്‍ പ്രൊജക്ട് കോഡിനേറ്റര്‍ ബി ജയകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Education, Meenakshi appointed as Koraga Special Project Animator
< !- START disable copy paste -->