മാഷ് പദ്ധതി; പതിരോധത്തിന് വേറിട്ട കാഴ്ചയൊരുക്കി പഞ്ചായത്തുകൾ
Sep 11, 2020, 21:40 IST
ഈസ്റ്റ് എളേരിയിലെ 'മാഷ്' സൂപ്പറാണ്
കാസർകോട്: (www.kasargodvartha.com 11.09.2020) മലയോരത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി കൂടി വരുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ അധ്യാപകര്‍ കളത്തിലിറങ്ങി. കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത ഈസ്റ്റ് എളേരി പഞ്ചായത്തില്‍ ബോധവല്‍ക്കരണവും റേഡിയോയും ഒക്കെയായി മാഷ് പദ്ധതി വിജയകരമായി മുന്നേറുകയാണ്. മാഷ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ ഇന്ന് എവിടെയും എപ്പോഴും അധ്യാപകരെ പ്രതീക്ഷിക്കാം. സാമൂഹ്യ അകലം പാലിക്കാതെ ആളുകള്‍ കൂട്ടം കൂട്ടുന്നിടത്തും മാസക് ധരിക്കാത്തവര്‍ക്കും മുന്നില്‍ കൊറോണ പ്രതിരോധ പാഠങ്ങള്‍ പഠിപ്പിക്കാന്‍ മാഷ് ഓടിയെത്തും. ആദ്യം അനുസരണക്കേട് കാണിക്കുന്നവരോട് സ്‌നേഹത്തോടെ പറഞ്ഞുകൊടുക്കും. പിന്നെ ശാസിക്കും. അതും കഴിഞ്ഞാല്‍ കണ്ണുരുട്ടും.
കോവിഡിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിലും ഈസ്റ്റ് എളേരിയില്‍ കേസുകള്‍ വളരെ കുറവായിരുന്നെങ്കിലും മൂന്നാംഘട്ടത്തില്‍ രോഗികളുടെ എണ്ണം കൂടി വരികയാണ്. പഞ്ചായത്ത് ഭരണസമിതിയും, ആരോഗ്യവകുപ്പും പൊലീസും വാര്‍ഡ് ജാഗ്രതാ സമിതികളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. വാര്‍ഡ് ജാഗ്രതാസമിതികള്‍ വഴിയും വാര്‍ഡുകളില്‍ രൂപീകരിച്ചിരിക്കുന്ന അയല്‍ക്കൂട്ടസഭകള്‍ വഴിയും എല്ലാവരിലേക്കും മാസ്‌കും സോപ്പും സാമൂഹിക അകലവും പാലിക്കേണ്ടതിന്റെ ആവശ്യകതയും കോവിഡ് പ്രതിരോധത്തിനായുള്ള നിരന്തര ബോധവല്‍ക്കരണവും നടത്തിവരുന്നു. ഇതിനു പുറമെയാണ് അധ്യാപകരുടെ നേരിട്ടുള്ള ബോധവത്കരണം. കൂട്ടായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി പൊതുയിടങ്ങളിലേക്കു ആളുകളെത്തുന്നത് കുറയുന്നതായി ഈസ്റ്റ് എളേരിയിലെ നോഡല്‍ ഓഫീസര്‍ കെ സി സെബാസ്റ്റ്യന്‍ പറഞ്ഞു.
കോവിഡ് പ്രതിരോധത്തിനായി അധ്യാപകരെ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ചതാണ് മാഷ് പദ്ധതി. ഓരോ വാര്‍ഡിലും സ്ഥിതിഗതികളെ വിലയിരുത്തുന്നതിനും ബോധവല്‍ക്കരണത്തിനും ആയി ഒരു നോഡല്‍ ഓഫീസര്‍ നിയമിക്കും. നോഡല്‍ ഓഫീസര്‍മാരായി എത്തുന്ന അധ്യാപകര്‍ക്ക് അവരുടെ വീടുകള്‍ ഉള്‍പ്പെടുന്ന വാര്‍ഡുകളോ, തൊട്ടടുത്ത വാര്‍ഡുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.
ഈസ്റ്റ് എളേരിയുടെ മാഷ് റേഡിയോ
കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ എല്ലാവരിലേക്കും കൃത്യമായ വിവരങ്ങളെത്തിക്കാന്‍ പദ്ധതിയുടെ ഭാഗമായി മാഷ് റേഡിയോയും ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ് ബുക്കിലുമായി പോസ്റ്റ് ചെയ്യുന്ന ബുള്ളറ്റിന്‍ പതിനായിരത്തിലധികം ആളുകള്‍ കാണുന്നുണ്ട്. കെ സി സെബാസ്റ്റ്യന്‍, സിജോ അറയ്ക്കല്‍ എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് മാഷ് പദ്ധതിയുടെ പ്രവര്‍ത്തനം. ഇവര്‍ തന്നെയാണ് ന്യൂസ് എഡിറ്റര്‍മാരും. നോഡല്‍ ഓഫീസര്‍ മാരില്‍ നിന്നും ആരോഗ്യ വകുപ്പില്‍ നിന്നും പഞ്ചായത്തില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ബുള്ളറ്റിന്‍ തയ്യാറാക്കുന്നത്.
മാഷ് പദ്ധതി അധ്യാപകരുടെതാണെങ്കിലും ഈസ്റ്റ് എളേരി മാഷ് റേഡിയോയില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും ഉണ്ട്. ചിറ്റാരിക്കാല്‍ സെന്റ് മേരിസ് സ്‌കൂളിലെ 10 ക്ലാസ് വിദ്യാര്‍ത്ഥിനിയായ റോഷിന്‍ മരിയ റോഷനാണ് വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത്. റോഷിന്റെ സഹോദരനും 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ റോയസ് റോഷനാണ് ബുള്ളറ്റിന്റെ എഡിറ്റിങ്.
ഓരോ ദിവസത്തെയും കോവിഡ് വാര്‍ത്തകള്‍ നല്‍കുന്നതോടൊപ്പം ജില്ലാ ഭരണകൂടവും പഞ്ചായത്തും സ്വീകരിക്കുന്ന പ്രതിരോധ നടപടികളും അതിന്റെ ആവശ്യകതയും ബുള്ളറ്റിനില്‍ പ്രതിപാദിക്കും. കോവിഡ് കാലത്ത് നാം സ്വീകരിക്കേണ്ട മുന്‍കരുതലുകളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങളും ബുള്ളറ്റിനിലൂടെ ഓര്‍മ്മിപ്പിക്കും. എല്ലാ ദിവസവും രാത്രി എട്ടി നും ഓന്‍പതിനും ഇടയ്ക്കാണ് സംപ്രേഷണം. കൂടാതെ ആന്റിജന്‍ പരിശോധഫലങ്ങള്‍ ലഭ്യമാകുന്നതിനനുസരിച്ച് ബ്രേക്കിംഗ് ന്യൂസും ലഭ്യമാണ്. സംപ്രേഷണം ആരംഭിച്ച് രണ്ടാം ദിനം തന്നെ ജില്ല കളക്ടറുടെ പ്രശംസയും ഈസ്റ്റ് എളേരിയുടെ മാഷ് റേഡിയോ നേടിയിരുന്നു
മാഷ് പദ്ധതി; പതിരോധത്തിന് വേറിട്ട കാഴ്ചയൊരുക്കി കുറ്റിക്കോല്‍ പഞ്ചായത്ത്
കോവിഡ് പ്രതിരോധത്തിന് വേറിട്ട കാഴ്ച സമ്മാനിക്കാനൊരുങ്ങി കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത്. റേഡിയോ സാധ്യതയെ മാഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പഞ്ചായത്തുകള്‍ രംഗത്തെത്തിയപ്പോള്‍ വേറിട്ട രീതിയില്‍ ദൃശ്യാവിഷ്‌ക്കാരത്തിലൂടെ കോവിഡ് ബോധവത്ക്കരണത്തിന് ഒരുങ്ങുകയാണ് പഞ്ചായത്ത്. പഞ്ചായത്ത് ജാഗ്രതാ സമിതിയുടേയും മാഷ് പദ്ധതി പ്രവര്‍ത്തകരായ അധ്യാപകരുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് പരിപാടി നടത്തുന്നത്.
നവ മാധ്യമത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി സര്‍ഗ്ഗാത്മകമായ കലാരൂപങ്ങളിലൂടെയും ബോധവത്ക്കരണ ക്ലാസുകളിലൂടെയും കോവിഡ് അവബോധം നല്‍കുന്ന വീഡിയോകള്‍ പ്രചരിപ്പിക്കും. കാസര്‍കോട് ജില്ലയിലേയും ജില്ലയ്ക്ക് പുറത്തുള്ളതുമായ നിരവധി കലാകാരന്‍മാര്‍ പദ്ധതിയുടെ ഭാഗമാകും. വിക്ടേഴ്‌സ് ഫസ്റ്റ് ബെല്‍ പരിപാടിയില്‍ ക്ലാസെടുത്ത അധ്യാപകരും ചലചിത്ര മേഖലയിലെ പ്രമുഖരും മറ്റ് കലാകാരന്‍മാരും ഈ ദൗത്യത്തില്‍ ഒത്തുചേരും.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍, മാനദണ്ഡങ്ങള്‍, ആരോഗ്യ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് വിഷയമാവുക. ടി വി ചാനലിന് സമാനമായി പ്രവര്‍ത്തിക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളും ഭാഗമാകും. പാണ്ടി സ്കൂൾ അധ്യാപകനായ വിജയന്‍ ശങ്കരമ്പാടിയാണ് പരിപാടികള്‍ക്കാവശ്യമായ സാങ്കേതിക സഹായം നല്‍കുന്നത്. മറ്റ് സാങ്കേതിക സഹായവും ഫണ്ടിങുമായി പഞ്ചായത്തും ഒപ്പം ചേരുന്നു. പത്തോളം വീഡിയോകള്‍ ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞുവെന്നും വരും ദിവസങ്ങളില്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ ഒതുങ്ങാതെ ജില്ലയ്ക്ക് പുറത്തേക്കും സന്ദേശങ്ങള്‍ എത്തിക്കുന്നതിനായി നവ മാധ്യമങ്ങളിലൂടെ പുറത്തിറക്കുമെന്നും മുഖ്യ സംഘാടകനായ വിജയന്‍ ശങ്കരമ്പാടി പറഞ്ഞു.
കുറ്റിക്കോല്‍ പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയുടെ ലോഗോ പ്രകാശനം കള്കടറേറ്റില്‍ നടന്നു. ജില്ലാകളക്ടര്‍ ഡോ. ഡി സജിത് ബാബു ലോഗോ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി ജെ ലിസി, വൈസ് പ്രസിഡണ്ട് പി ഗോപിനാഥന്‍, പാണ്ടി സ്‌കൂള്‍ അധ്യാപകന്‍ വിജയന്‍ ശങ്കരമ്പാടി, എസ് ആര്‍ എസ് യു പി ഡി ടി കെ ജി മോഹന്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ വിദ്യ പി സി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: News, Teacher, Kasaragod, Kerala, COVID-19, Kuttikol, Government, Education, Panchayath, Mash project; Panchayats have taken a different view of prevention.