Recognition | മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് യുജിസിയുടെ അംഗീകാരം ലഭിച്ചതായി മന്ത്രി ആർ ബിന്ദു
● സർവകലാശാലയ്ക്ക് കൂടുതൽ സ്വതന്ത്ര ഗവേഷണ പ്രവർത്തനങ്ങൾ നടത്താനാകും
● കേരളത്തിലെ സർവകലാശാലകൾ ആദ്യ പത്ത് റാങ്കുകളിൽ.
● കാസർകോട് നിന്നുള്ള ബഹുഭാഷാ പഠനകേന്ദ്രം മാറ്റില്ല.
കാസർകോട്: (KasargodVartha) മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് യു ജി സി യുടെ നമ്പർ വൺ കാറ്റഗറിയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ചതായും അറിയിപ്പ് വന്നതായും മന്ത്രി ആർ ബിന്ദു കാസർകോട്ട് മാധ്യമ പ്രവർത്തകരെ അറിയിച്ചു.
ഇതുവഴി ഇനി സർവകലാശാലയ്ക്ക് കൂടുതൽ സ്വതന്ത്രമായ ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. യുജിസിയുടെ കണക്ക് പ്രകാരം കേരളത്തിൽ നിന്നുള്ള സർവകലാശാലകൾ ആദ്യ പത്ത് മുതലുള്ള റാങ്കിൽ വന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാസർകോട് നിന്നും ബഹുഭാഷാ പഠനകേന്ദ്രം മാറ്റില്ലെന്നും മന്ത്രി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ വിവരങ്ങൾക്കായി ഷെയർ ചെയ്യുക.
Mahatma Gandhi University has received UGC's Number One Category recognition, announced Minister R. Bindu. This allows the university to undertake more independent research activities.
#MGU, #UGC, #Education, #KeralaUniversities, #HigherEducation, #Research