എം.എ ഉസ്താദിന്റെ നിര്യാണം: സഅദിയ്യ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
Feb 17, 2015, 21:00 IST
ദേളി: (www.kasargodvartha.com 17/02/2015) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടും ജാമിഅ സഅദിയ്യ ജനറല്‍ മാനേജറുമായ എം.എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് സഅദിയ്യയ്ക്ക് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് സഅദിയ്യ ഓഫീസില്‍ നിന്നും അറിയിച്ചു.
സഅദിയ്യയുടെ സ്ഥാപിത കാലം തൊട്ടേ സ്ഥാപനത്തിന്റെ അമരത്തുണ്ടായിരുന്ന എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ നിര്യാണം സ്ഥാപനത്തെയും അന്തേവാസികളെയും സഹകാരികളെയും ദുഃഖത്തിലാഴ്ത്തി. ചൊവ്വാഴ്ച രാത്രി 8.45 മണിയോടെയാണ് എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അന്തരിച്ചത്.
ഖബറടക്കം 12 മണിയോടെ സഅദിയ്യയില്‍ നടക്കും.

Related News:
എം.എ ഉസ്താദ് വിടവാങ്ങി; ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ സഅദിയ്യയില്‍
Keywords : Deli, Jamia-Sa-adiya-Arabiya, Noorul-Ulama-M.A.Abdul-Khader-Musliyar, Kasaragod, Kerala, Education, School, College.