കെ ജി റ്റി ഇ പരീക്ഷ ഡിസംബര്‍ എട്ട് മുതല്‍ എല്‍ ബി എസിന്റെ വിവിധ സെന്ററുകളില്‍ നടക്കും
തിരുവനന്തപുരം: (www.kasargodvartha.com 03.11.2020) കേരള ഗവണ്‍മെന്റ് ടെക്നിക്കല്‍ എക്സാമിനേഷന്‍ (കൊമേഴ്സ് ഗ്രൂപ്പ്) കമ്പ്യൂട്ടര്‍ (വേര്‍ഡ് പ്രോസസിംഗ്) പരീക്ഷ ഡിസംബര്‍ എട്ട് മുതല്‍ എല്‍ ബി എസിന്റെ വിവിധ സെന്ററുകളില്‍ നടക്കും. പരീക്ഷാ കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയിട്ടുള്ള പരീക്ഷാര്‍ത്ഥികള്‍ക്ക് www.lbscentre.kerala.gov.in ലെ KGTE2020 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി ഫീസടച്ച് സ്വീകാര്യമായ പരീക്ഷാസമയവും, തിയതിയും തെരഞ്ഞെടുക്കാം.
നേരത്തെ ഫീസടച്ച പരീക്ഷാര്‍ത്ഥികള്‍ക്ക് പുതിയ പരീക്ഷാതിയതിയും, സമയവും തെരഞ്ഞെടുക്കാം. മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന സമയക്രമം തെരഞ്ഞെടുക്കന്നവര്‍ക്കുമാത്രമേ പരീക്ഷയില്‍ പങ്കെടുക്കാനാകൂ. ഇവര്‍ക്ക് രജിസ്ട്രേഷന്‍ സ്ലിപ്പ് ലഭിക്കും. രജിസ്ട്രേഷന്‍ സ്ലിപ്പും പരീക്ഷാഭവനില്‍ നിന്നും ലഭിച്ച ഹാള്‍ടിക്കറ്റും പരീക്ഷാസമയത്ത് ഹാജരാക്കണം.
മലയാളം ലോവര്‍, മലയാളം ഹയര്‍, ഇംഗ്ലീഷ് ലോവര്‍, ഇംഗ്ലീഷ് ഹയര്‍ വിഷയങ്ങള്‍ക്ക് ഇത്തരത്തില്‍ പ്രത്യേകം സമയം തെരഞ്ഞെടുക്കണം. ഫീസടയ്ക്കാനും സമയക്രമം തെരഞ്ഞെടുക്കാനുമുള്ള അവസരം നവംബര്‍ ഒന്‍പതു മുതല്‍ 20 വരെ വെബ്സൈറ്റില്‍ ലഭിക്കും. പരീക്ഷാ ഫീസായി ലോവറിന് 200 രൂപയും ഹയറിന് 250 രൂപയും ആണ്. വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത പരീക്ഷാ തീയതിയും സമയവും മാറ്റി നല്‍കില്ല.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Education, Examination, KGTE examination will held on December