city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാഭ്യാസ മേഖലയുടെ പുനരുദ്ധാരണത്തിന് കെസെഫ് മുന്നിട്ടിറങ്ങും: ബി.എ മഹ്മൂദ്

ഉദുമ: (www.kasargodvartha.com 28.10.2014) നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസ മേഖലകളിലും സേവനമനുഷ്ഠിക്കാന്‍ കെസഫ് എന്നും മുന്നിട്ടിറങ്ങുമെന്ന് ചെയര്‍മാന്‍ ബി.എ. മഹ്മൂദ് പറഞ്ഞു.  കെസെഫിന്റെ പാത പിന്തുടര്‍ന്ന് ഇതര സംഘടനകളും സേവന മേഖലയിലേക്ക് കൂടുതല്‍ സജീവമായി കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ ഉന്നത പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള കെസെഫ് സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടന പരിപാടിയില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാനും ആവശ്യമായ സഹായം നല്‍കാനും കെസഫ് എന്നും പ്രതിജ്ഞാബദ്ധമാണ്.

വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന്റേയും നാടിന്റേയും വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയുള്ളു. ഉന്നത വിദ്യാഭ്യാസം നടത്താന്‍ ആഗ്രഹിക്കുന്ന ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കാന്‍ കെസെഫ് പദ്ധതി ആവിഷ്‌ക്കരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതര സംഘടനകള്‍കൂടി ഈവഴിക്ക് ചിന്തിക്കുകയാണെങ്കില്‍ സമൂഹത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് കെസെഫ് ചെയര്‍മാന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
വിദ്യാഭ്യാസ മേഖലയുടെ പുനരുദ്ധാരണത്തിന് കെസെഫ് മുന്നിട്ടിറങ്ങും: ബി.എ മഹ്മൂദ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Udma, KESEF, Programme, Scholarship, Students, Kasaragod, Kerala, Education, BA Mahmood, KESEF  chairman BA. Mahmood.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia