12 വർഷത്തിനിടെ ഉയരങ്ങൾ കീഴടക്കി തലയെടുപ്പോടെ കേരള കേന്ദ്ര സർവ്വകലാശാല; 20 സംസ്ഥാനങ്ങളിൽ നിന്നായി 2359 പേർ; പുറത്തിറങ്ങിയത് 58 ഗവേഷക വിദ്യാർത്ഥികൾ
Mar 2, 2021, 21:55 IST
പെരിയ: (www.kasargodvartha.com 02.03.2021) 12 വർഷത്തിനിടെ ഉയരങ്ങൾ കീഴടക്കി തലയെടുപ്പോടെ കേരള കേന്ദ്ര സർവ്വകലാശാല. 20 സംസ്ഥാനങ്ങളിൽ നിന്നായി 2359 വിദ്യാർത്ഥികളാണ് കേന്ദ്രസർവ്വകലായിൽ പഠിക്കുന്നത്. സർവ്വകലാശാലയിൽ നിന്നും പുറത്തിറങ്ങിയത് 58 ഗവേഷക വിദ്യാർത്ഥികളാണ്. 12 വർഷത്തെ അക്കാദമിക മികവിലാണ് ഇന്ന് കേന്ദ്ര സര്‍വ്വകലാശാല.
കാസര്‍കോട് നായൻമാർമൂലയിൽ 2009 ല്‍ 17 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം ആരംഭിച്ച കേന്ദ്ര സര്‍വ്വകലാശാല ഇന്ന് മികവിന്റെ പാതയിലാണ്. നിലവില്‍ 2359 വിദ്യാര്‍ത്ഥികളാണുള്ളത്. ഇതില്‍ 64 ശതമാനം പെണ്‍കുട്ടികളും 36 ശതമാനം ആണ്‍കുട്ടികളുമാണ്.

നാല് വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. 114 അധ്യാപകരാണുള്ളത്. ഇവര്‍ 19 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
നിലവില്‍ 27 ഡിപാര്‍ട് മെന്റുകളാണുള്ളത്. 58 വിദ്യാര്‍ത്ഥികള്‍ പിഎച്ഡി പൂര്‍ത്തിയാക്കി ഇറങ്ങി.
Keywords: Kerala, News, Kasaragod, Top-Headlines, Periya, Naimaramoola, Central University, Students, Education, Student, Kerala Central University with proud; 2359 students from 20 states.