National Festival | കേരള കേന്ദ്ര സർവകലാശാലയ്ക്ക് ദേശീയ യൂത്ത് ഫെസ്റ്റിവലിൽ തിളക്കമാർന്ന നേട്ടം
● സ്പോട്ട് ഫോട്ടോഗ്രാഫിയിൽ ഒന്നാം സ്ഥാനം.
● ഫോക്ക് ഓർക്കസ്ട്രയിൽ മൂന്നാം സ്ഥാനം.
● രാജ്യത്തെ 148 സർവകലാശാലകൾ പങ്കെടുത്തു.
● വിജയികളെ വൈസ് ചാൻസലർ അഭിനന്ദിച്ചു.
പെരിയ: (KasargodVartha) 38-ാമത് ഇന്റർ യൂണിവേഴ്സിറ്റി നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ കേരള കേന്ദ്ര സർവകലാശാലയ്ക്ക് തിളക്കമാർന്ന നേട്ടം. ന്യൂഡൽഹിയിലെ അമിറ്റി യൂണിവേഴ്സിറ്റിയിൽ നടന്ന ദേശീയ യൂത്ത് ഫെസ്റ്റിവലിലാണ് സർവകലാശാല വിദ്യാർത്ഥികൾ സ്പോട്ട് ഫോട്ടോഗ്രാഫിയിലും ഫോക്ക് ഓർക്കസ്ട്രയിലും സമ്മാനങ്ങൾ കരസ്ഥമാക്കി സർവകലാശാലയ്ക്ക് അഭിമാനകരമായ നേട്ടം കൈവരിച്ചത്.
ഫെസ്റ്റിവലിൽ സ്പോട്ട് ഫോട്ടോഗ്രാഫി മത്സരത്തിൽ എൻവിയോൺമെന്റൽ സയൻസ് വിഭാഗം വിദ്യാർത്ഥി അനുരാജ് ഒന്നാം സ്ഥാനം നേടി. ഫോക്ക് ഓർക്കസ്ട്രയിൽ സർവകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അക്ഷയ് ആർ.കെ, ചന്ദന നാഥ്, സൂര്യകാന്ത് എൻ.എം, മണികണ്ഠ എസ്, പാർവ്വതി എസ്, കൃഷ്ണദേവ് എം. മദനൻ, ലിബിൻ കെ.പി.വി, മാളവിക ഉദയൻ, സരിഗ ആർ എന്നിവരടങ്ങുന്ന ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
രാജ്യത്തെ 148 സർവകലാശാലകളിൽ നിന്നായി 2500-ൽ അധികം മത്സരാർത്ഥികൾ പങ്കെടുത്ത ഈ ദേശീയ യൂത്ത് ഫെസ്റ്റിവലിലാണ് കേരള കേന്ദ്ര സർവകലാശാല ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കാവ്യ പി. ഹെഗ്‌ഡെ, അസിസ്റ്റന്റ് കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ഡോ. രാജേന്ദ്ര ബൈക്കാഡി എന്നിവര്‍ വിദ്യാര്‍ത്ഥികളെ അനുഗമിച്ചു.
കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ഡോ. ശ്രാവണ കെ, അസിസ്റ്റന്റ് കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ഡോ. ബിന്ദു ടി.വി, ഡീന്‍ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട എന്നിവര്‍ നേതൃത്വം നല്‍കി. വിജയികളെ വൈസ് ചാൻസലർ ഇൻ ചാർജ് പ്രൊഫ. വിൻസന്റ് മാത്യു അഭിനന്ദിച്ചു. സർവകലാശാലയ്ക്ക് ഇത് അഭിമാനകരമായ നേട്ടമാണെന്നും, ഇനിയും കൂടുതൽ വിജയങ്ങൾ നേടാൻ വിദ്യാർത്ഥികൾക്ക് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ഫോട്ടോ: ഇന്റര്‍ യൂണിവേഴ്സിറ്റി നാഷണല്‍ യൂത്ത് ഫെസ്റ്റിവലില്‍ സമ്മാനം നേടിയ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സന്റ് മാത്യുവിനൊപ്പം
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kerala Central University students won awards in Spot Photography and Folk Orchestra at the 38th Inter-University National Youth Festival in Delhi.
#NationalYouthFestival #KeralaUniversity #SpotPhotography #FolkOrchestra #AmityUniversity #StudentAchievements