നവ്യാനുഭവമായി ക്വിസ് റോഡ് 2k15; ഹരി നാരായണന് - മുഹമ്മദ് നിസ്ത സഖ്യം ജേതാക്കള്‍
Nov 16, 2015, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 16/11/2015) വിവരവും വിവേകവും നല്കുന്ന വിജ്ഞാനത്തിന് പ്രോത്സാഹനം നല്കി നല്ല തലമുറയെ ശക്തിപ്പെടുത്താന്‍ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഫേസ്ബുക്ക് കൂട്ടായ്മയായ കാസ്രോട്ടാര്‍ മാത്രം ഗ്രൂപ്പും അല്‍ അസ്ജാസ് ട്രാവല്‍ ഏജന്‍സിയും സംയുക്തമായി നടത്തിയ 'ക്വിസ് റോഡ് 2k15'ല്‍ ചട്ടഞ്ചാല്‍ എച്ച്.എസ്.എസിലെ ഹരി നാരായണന്, ചെമ്മനാട് ജമാഅത്ത് എച്ച്.എസ്.സ്കൂളിലെ മുഹമ്മദ് നിസ്ത സഖ്യം ജേതാക്കളായി.
കാസര്‍കോടിന്റെ മണ്ണില്‍ അപരിചിതമായ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥി വിദ്യാര്‍ത്ഥിനികളുടെ പ്രവാഹമായിരുന്നു. കാസര്‍കോട് ജില്ലയിലെ മിക്ക ഭാഗങ്ങളില്‍ നിന്നുള്ള 24 സ്കൂളുകള്‍ സാന്നിധ്യം അറിയിച്ചപ്പോള്‍ അനുവദനീയമായ മിശ്ര കൂട്ടു കെട്ടുകളുമായി മത്സരാര്‍ത്ഥികള്‍ ഒഴുകിയെത്തി.
പങ്കെടുത്തവര്‍ക്കായി 25 ചോദ്യങ്ങള്‍ നല്കി നോക്കൗട്ട് വഴി തിരഞ്ഞെടുക്കപ്പെട്ട എട്ട് ടീമുകള്‍ അവസാന റൗണ്ടിലെത്തി. തിങ്ങിനിറഞ്ഞ സ്പീഡ് വെ ഇന്‍ കോണ്‍ഫറന്‍സ് ഹാളില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സമാനമായി പ്രൊജക്റ്ററില് പ്രദര്‍ശിപ്പിച്ചായിരുന്നു മത്സരം.
ഹരി ശങ്കര്‍ പി - സ്വരാഗ് എസ്. നായര്‍ സഖ്യം രണ്ടാം സ്ഥാനവും, അമല്‍ റോയ് - ആകാശ് സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരിച്ചവര്‍ക്കെല്ലാം പ്രശംസാ പത്രവും അവസാന 16 ഫൈനലിസ്റ്റുകള്‍ക്ക് മൊമെന്റൊയും നല്കി ആദരിച്ചു.
വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും സമ്മാനദാനവും അല്‍ അസ്ജാസ് മാനേജിംഗ് ഡയറക്ടര്‍ ഷംസുദ്ദീന് മുഹമ്മദും, വിജയികള്‍ക്കുള്ള റിയല്‍ കമ്പ്യൂട്ടര്‍ നല്കുന്ന പ്രത്യേകോപഹാരം റിയല്‍ കമ്പ്യൂട്ടര്‍ ഡയറക്ടര്‍ നൗഫല്‍ റിയലും നിര്‍വഹിച്ചു.
ഒട്ടനവധി ക്വിസ് വേദികളില്‍ പരിചയ സമ്പന്നനായ തഹ്സീന് തായല്‍ ആയിരുന്നു ക്വിസ് മാസ്റ്റര്‍. ജാഫര്‍ കെ.എച്ച് മത്സരം നിയന്ത്രിച്ചു. കാസ്രോട്ടാര്‍ മാത്രം ഗ്രൂപ്പ് പ്രതിനിധികളായ ആബിദ് ബാഷ, മുഹമ്മദ് ബി.കെ, ഫാറൂഖ് ചര്‍ളടുക്ക, റാഷിദ് മൊഗ്രാല്‍, ആര്.എം.എസ് പള്ളം, അര്‍ഷാദ് അടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Kasaragod, Kerala, Quiz, Competition, Education, Students, Winners, 2K15, Facebook, Kasrottar.