city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

School inauguration | 60 കുട്ടികള്‍ക്ക് പ്രവേശനം; കാസര്‍കോട് ഏകലവ്യ മോഡല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഉദ്ഘാടനം 16 ന്

തിരുവനന്തപുരം: (www.kasargodvartha.com) കാസര്‍കോട് പുതുതായി ആരംഭിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ 16 ന് ഉദ്ഘാടനം ചെയ്യും. ആദിവാസി ജനതയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പട്ടിക വര്‍ഗ വികസന വകുപ്പ് കേന്ദ്ര സഹായത്തോടെ സ്‌കൂള്‍ ആരംഭിക്കുന്നത്. ഈ വര്‍ഷം ആരംഭിക്കുന്ന രണ്ടാമത്തെ സ്‌കൂളാണിത്.
  
School inauguration | 60 കുട്ടികള്‍ക്ക് പ്രവേശനം; കാസര്‍കോട് ഏകലവ്യ മോഡല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഉദ്ഘാടനം 16 ന്

സി ബി എസ് ഇ സിലബസിലുള്ള സ്‌കൂളില്‍ ആറാം ക്ലാസിലേക്ക് 60 പട്ടിക വര്‍ഗ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തിട്ടുണ്ട്. 12-ാം ക്ലാസുവരെ ഇവിടെ താമസിച്ച് പഠിക്കാം. മടിക്കൈ ബങ്കളം എം ആര്‍ എസ് എസ് സ്‌കൂളില്‍ രാവിലെ 11 ന് മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി അധ്യക്ഷനാകും. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ മുഖ്യാതിഥിയാകും.

കിനാനൂര്‍ കരിന്തളം പഞ്ചായതില്‍ 10 ഏകര്‍ സ്ഥലം സ്‌കൂളിന് അനുവദിച്ചിട്ടുണ്ട്. ഇവിടെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകും വരെ മടിക്കൈയില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കും. സെലക്ഷന്‍ ട്രയല്‍സ് നടത്തി 30 ആണ്‍കുട്ടികള്‍ക്കും 30 പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിയിട്ടുണ്ട്. അധ്യാപക - അനധ്യാപക ജീവനക്കാരെ നിയമിച്ചു. ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റനായ കെ വി ധനേഷാണ് സ്‌കൂളിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍.

പട്ടിക വിഭാഗം ജനതയുടെ ഉന്നമനത്തിനായി വിദ്യാഭ്യാസ മേഖലയില്‍ സര്‍കാര്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. സ്വന്തം സ്വത്യവും സംസ്‌ക്കാരവും നിലനിര്‍ത്തി കൊണ്ട് ആധുനിക വിദ്യാഭ്യാസം ആദിവാസികള്‍ക്കും ഇവിടെ ലഭ്യമാക്കുകയാണ്. അതിനൊപ്പം കായികരംഗത്ത് പ്രതിഭാശാലികളായ പട്ടിക വര്‍ഗക്കാരെ വളര്‍ത്തി കൊണ്ട് വരാനുമാകും - മന്ത്രി രാധാകൃഷ്ണന്‍ വ്യക്തമാക്കി.

Keywords:  Thiruvananthapuram, Kasaragod, Kerala, News, Top-Headlines, Sports, Inauguration, Minister, Development project, Education, Kasargod Ekalavya Model Sports School inauguration on 16.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia