Voice | തന്റെ ക്ലാസിലെ 32 കുട്ടികളെയും ശബ്ദം കൊണ്ട് തിരിച്ചറിയും; കാസര്‍കോട്ടെ നവ്യശ്രീ ടീചര്‍ വേറെ ലെവലാണ്!
● കുട്ടികളും ടീച്ചറും തമ്മിൽ ശക്തമായ ബന്ധം.
● റീൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ.
ഉദിനൂര്‍: (KasargodVartha) തന്റെ ക്ലാസിലെ 32 കുട്ടികളെയും അവരുടെ ശബ്ദം കൊണ്ട് തിരിച്ചറിയുന്ന കാസര്‍കോട് ജില്ലയിലെ ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്‌കൂളിലെ നവ്യശ്രീ ടീചര്‍ എല്ലാവരെയും അമ്പരപ്പിക്കുന്നു.
അധ്യാപികയും വിദ്യാര്‍ഥികളും തമ്മിലുള്ള ആത്മബന്ധമാണ് ഇതിലൂടെ വെളിവാകുന്നത്.
നമുക്ക് എന്തായാലും ഒരു റീല്‍ എടുക്കാമെന്ന് പറഞ്ഞ് ടീചറെ വട്ടം പിടിച്ചത് അഞ്ച് സി ക്ലാസിലെ കുട്ടിക്കൂട്ടമായിരുന്നു. ടീചറും വിദ്യാര്‍ഥികളുടെ ആഗ്രഹത്തെ വളരെ താല്പര്യത്തോടെയാണ് സമീപിച്ചത്.
തൻ്റെ ക്ലാസിലെ 32 കുട്ടികളെയും ശബദ്ധം കൊണ്ട് തിരിച്ചറിയും; കാസർകോട്ടെ നവ്യശ്രീ ടീച്ചർ വേറെ ലെവൽ! pic.twitter.com/AcEK5fXUdO
— Kasargod Vartha (@KasargodVartha) February 21, 2025
തുടര്‍ന്നാണ് അധ്യാപികയുടെ പിന്നില്‍ നിന്ന് 32 കുട്ടികളും 'ടീചറേ' എന്ന വിളിയുമായി എത്തുകയും അധ്യാപിക ശബ്ദം കേട്ട് ഓരോ കുട്ടികളെയും തിരിച്ചറിയുകയും ചെയ്യുന്നത്. ഇതില്‍ ആദി ദേവിനെ തിരിച്ചറിയാന്‍ മാത്രമേ ടീചര്‍ക്ക് ഇത്തിരി സംശയം നിലനിന്നുള്ളു. ബാക്കി എല്ലാവരെയും വിളിപ്പുറത്ത് തന്നെ തിരിച്ചറിഞ്ഞ ടീചര്‍ സമൂഹ മാധ്യമങ്ങളിലും താരമായിരിക്കുകയാണ്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Navya Shree, a teacher at Udinur Central AUP School in Kasaragod, has amazed everyone with her ability to recognize all 32 of her students by their voices. A video of her doing so has gone viral on social media.
#TeacherStudentBond #Kasaragod #ViralVideo #AmazingTeacher #Education #Kerala